യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സ് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്ലം: അഴിമതിയും അധികാര ദുര്‍വിനിയോഗവും നടക്കുമ്പോള്‍ അതിനെതിരെയുള്ള ന്യായമായ പരാതി മുഖ്യമന്ത്രി ഒഴിവാക്കുയാണ്. ക്ലിഫ് ഹൗസിലെത്തുന്ന പരാതിയിലെ അന്വേഷണം തടസപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിജിലന്‍സ് ക്ലിഫ് ഹൗസിനുള്ളില്‍ വട്ടം കറങ്ങുന്ന തത്തയായി മാറിയിരിക്കുകയാണന്ന് റോജി എം. ജോണ്‍ എം.എല്‍.എ ആരോപിച്ചു.
കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡവലപ്‌മെന്റ് ഏജന്‍സിയില്‍ നടന്ന ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി കൊല്ലം വിജിലന്‍സ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇങ്ങിനെ കുറ്റക്കാരെ സംരക്ഷിക്കാനാണ് പൊലിസ് നീക്കമെങ്കില്‍ ഡി.ജി.പി ആവശ്യപ്പെട്ടതുപോലെ പൊലിസ് തൊപ്പി ചരിച്ചുവെയ്ക്കുകയല്ല മറിച്ച് നാണക്കേടുകൊണ്ട് തൊപ്പി മുഖത്ത് വച്ച് മറയ്‌ക്കേണ്ട ഗതികേടില്‍ പൊലിസ് എത്തിച്ചേരുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ പറഞ്ഞു.
മാസങ്ങളേറെയായി വിജിലന്‍സിന് തലവനില്ല. അസ്താനിയെന്നയാളെ വിജിലന്‍സ് ഡയരക്ടറായി പ്രതിഷ്ടിച്ചുവെങ്കിലും സ്ഥാനമെന്തെന്നറിയാതെ അദ്ദേഹം സ്ഥലം വിട്ടിരിക്കുകയാണന്നും റോജി എം. ജോണ്‍ ആക്ഷേപിച്ചു. ഈ വിഷയം നിയമ സഭയില്‍ ഉന്നയിക്കുമെന്നും നിയമസഭയില്‍ സര്‍ക്കാരിന് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് ഓഫിസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ്‌ചെയ്ത് നീക്കി.
അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി കൃഷ്ണ വേണി ജി. ശര്‍മ്മ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പ്രതീഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് എസ്.ജെ പ്രേംരാജ്, അരുണ്‍രാജ്, ഗീതാകൃഷ്ണന്‍ വിഷ്ണു വിജയന്‍, ജനിമോന്‍, അനീഷ് പടപ്പക്കര, ഒ.ബി രാജേഷ്, നിഫാല്‍, ഹര്‍ഷാദ്, സച്ചിന്‍ പ്രതാപ്, ഷാ സലീം, മഷ്‌കൂര്‍, സുബലാല്‍, മുനീര്‍ ബാനു, ഷെമീര്‍, ഡാര്‍വ്വിന്‍, ഉല്ലാസ്, നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."