HOME
DETAILS

സുരക്ഷിത സ്‌കൂള്‍ യാത്ര; ശുഭയാത്രയുമായി കൊല്ലം സിറ്റി പൊലിസ് രംഗത്ത്

  
backup
May 24 2018 | 02:05 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0

 

കൊല്ലം: സുരക്ഷിത സ്‌കൂള്‍ യാത്ര,ശുഭയാത്രയുമായി കൊല്ലം പൊലിസ് രംഗത്ത്. പുതിയ അദ്ധ്യായന വര്‍ഷം കൂടി കടന്നുവരുകയാണ് വേനലവധിയുടെ ആലസ്യത്തില്‍ നിന്നും പുത്തന്‍ യൂനിഫോമും പുസ്തകങ്ങളുമായി സ്‌കൂള്‍ യാത്ര ആരംഭിക്കാന്‍ കുട്ടികളും തയ്യാറായിക്കഴിഞ്ഞു.
രക്ഷകര്‍ത്താക്കള്‍ കുട്ടികളുടെ പഠനകാര്യത്തിന് കാട്ടുന്ന കൃത്യമായ ശ്രദ്ധ പലപ്പോഴും അവരുടെ സ്‌കൂള്‍ യാത്രയുടെ കാര്യത്തില്‍ കാട്ടുന്നില്ലെന്ന് സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇനി ഒരു വിദ്യാര്‍ഥിപോലും സ്‌കൂള്‍ യാത്രാവേളയില്‍ റോഡപകടത്തില്‍ പെടാതിരിക്കണമെങ്കില്‍ സ്‌കൂള്‍ അധികാരികളും രക്ഷകര്‍ത്താക്കളും ഡ്രൈവര്‍മാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സുരക്ഷിതമായ ഒരു സ്‌കൂള്‍ യാത്രസാദ്ധ്യമാക്കുന്നതിന് സ്‌കൂള്‍ അധികാരികളും സ്‌കൂള്‍ വാഹനമോടിക്കുന്നവരും രക്ഷകര്‍ത്താക്കളും ചുവടെ പറയും പ്രകാരമുള്ള നിര്‍ദേശങ്ങല്‍ പാലിക്കേണ്ടതുണ്ട്.
1) ഓരോ സ്‌കൂള്‍ അധികാരികളും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫിസറായി ചുമതലപ്പെടുത്തണം. ഈ അധ്യാപകന്‍ സ്‌കൂള്‍ അധികാരികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടേയും സ്വകാര്യമായി സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. ഈ രജിസ്റ്ററില്‍ സ്‌കൂള്‍ ഉടമസ്ഥതയില്‍ ഉള്ള ഓരോ വാഹനത്തിന്റെ നമ്പരും അത് ഓടിക്കുന്ന ആളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തേണ്ടതും ഈ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ പേര് വിലാസം പഠിക്കുന്ന ക്ലാസ്, കുട്ടി വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങള്‍ രേഖപ്പെടുത്തണം.
മറ്റ് സ്വകാര്യ വാഹനങ്ങളുടെ വിവരങ്ങളും ഇത്തരത്തില്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടണ്ടതും കുട്ടികളുടെ രക്ഷകര്‍ത്താക്കളുമായി ബന്ധപ്പെട്ട് അതിന്റെ ആധികാരികത ഉറപ്പ് വരുത്തണം. ഇത്തരം വാഹനം ഓടിക്കുന്നവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ സേഫ്റ്റി ഓഫിസര്‍ അതാത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെ കൃത്യമായി അറിയിക്കണം.
2) സ്‌കൂള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ്ങ് പരിചയം ഉണ്ടണ്ടായിരിക്കണം. സ്‌കൂള്‍ വാഹനം ഓടിക്കുന്നവര്‍ ക്രിമിനല്‍ കേസ്സുകളിലും പെട്ടിട്ടില്ലെന്ന് ബോധ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അതാത് പരിധിയിലെ എസ്.എച്ച്.ഒ മാരില്‍ നിന്ന് വാങ്ങി ഹാജരാക്കണം.
3) സ്‌കൂള്‍ വാഹനം ഓടിക്കുന്നയാള്‍ മുന്‍പ് അലക്ഷ്യമായും വേഗതയിലും വാഹനം ഓടിച്ചതിനോ മദ്യപിച്ച് വാഹനം ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ടയാള്‍ ആകരുത്.
4) ഓരോ സ്‌കൂള്‍ വാഹനത്തിനും ഡ്രൈവറെ കൂടാതെ ഒരു അറ്റന്റര്‍ (ക്ലീനര്‍) ഉണ്ടായിരിക്കണം.
5) സ്‌കൂള്‍ വാഹനങ്ങള്‍ കുട്ടികളുടെ പേരും വിവരവും അടങ്ങുന്ന അറ്റന്റന്‍സ് ബുക്ക് ഉണ്ടാണം. മാത്രല്ല കുട്ടികള്‍ വാഹനത്തില്‍ കയറുന്ന മുറയ്ക്ക് മാര്‍ക്ക് ചെയ്യ്‌പ്പെടുകയും വേണം.
6) സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കൃത്യമായും അടയ്ക്കുന്ന തരത്തിലുള്ള ഡോറും ഷട്ടറുകളും ഉണ്ടാവണം.
7) കേരളാ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 221 പ്രകാരമുള്ള എണ്ണം കുട്ടികളെ മാത്രമെ വാഹനത്തില്‍ കയറ്റാവു.
8)കുട്ടികള്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ അറ്റന്റര്‍ പ്രത്യേക ശ്രദ്ധചെലുത്തി റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കണം.
9) ഓട്ടോറിക്ഷാ പോലുള്ള ചെറുവാഹനങ്ങളില്‍ കുട്ടികളെ അമിതമായി കയറ്റിക്കൊണ്ടണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കും.
10) ഓരോ സ്‌കൂള്‍ വാഹനവും കൃത്യമായി അറ്റകുറ്റപണികള്‍ നടത്തിയോ എന്ന് സ്‌കൂള്‍ സേഫ്റ്റി ഓഫീസര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.
11) സ്‌കൂള്‍ പരിസരത്തും സ്‌കൂള്‍ വാഹനത്തിനുള്ളിലും കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്‌കൂള്‍ അധികാരികള്‍ സ്വീകരിക്കണം.
സ്‌കൂള്‍ വാഹനങ്ങളേക്കാള്‍ ഏറെയും സ്വകാര്യ ഉടമസ്ഥതിയലുള്ള ചെറുതും വലുതുമായുള്ള വാഹനങ്ങള്‍ ആണ് കുട്ടികളുടെ യാത്രയ്ക്കായി രക്ഷകര്‍ത്താക്കള്‍ തരപ്പെടുത്തുന്നത്. കൂടുതല്‍ അപകടത്തിന് കാരണമാകുന്നതും ഇത്തരം വാഹനങ്ങള്‍ ആണെന്നു പൊലിസ് പറയുന്നു.
ഈ വാഹനങ്ങളുടെ ശേഖരിച്ച വിവരങ്ങള്‍ സ്‌കൂള്‍ സേഫ്റ്റി ഓഫിസര്‍ അതാത് സ്റ്റേഷന്‍ ഓഫിസര്‍ക്ക് കൈമാറണം. ഇപ്രകാരം അതാത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ സ്‌കൂള്‍ സമയത്തിന്റെ ആരംഭത്തിലും അവസാനത്തിലും സ്‌കൂള്‍ പരിസരങ്ങളില്‍ കൃത്യമായ പരിശോധന നടത്തുന്നതും നിയമ ലംഘനങ്ങള്‍ക്ക് ശക്തമായ നടപടി സ്വീകരിക്കും.
ഇത്തരം സ്വകാര്യവാഹനങ്ങളെ പ്രത്യേകിച്ച് തിരിച്ചറിയത്തക്കവിധത്തിലുള്ള അടയാളങ്ങള്‍ അതാത് സ്റ്റേഷന്‍ എസ്.എച്ച്.ഒമാര്‍ നല്‍കേണ്ടതും ഇത്തരം അടയാളങ്ങള്‍ രേഖപ്പെടുത്തിയ വാഹനങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ അയയ്ക്കാന്‍ ശ്രദ്ധിക്കേണ്ടണ്ടതാണ്.
പുതിയ അദ്ധ്യായന വര്‍ഷത്തില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ സ്‌കൂള്‍ യാത്ര ഒരു ശുഭയാത്രയാക്കുവാന്‍ സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരുടേയും സഹകരണം കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago