സിഖ് കൂട്ടക്കൊല: അന്വേഷണം അവസാനിപ്പിച്ച 199 കേസുകളുടെ രേഖ ഹാജരാക്കാന്‍ സുപ്രിം കോടതി
ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ച 199 കേസുകളുടെ രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) സുപ്രിംകോടതി നിര്‍ദ്ദേശം.
അടുത്തമാസം 25ന് മുമ്പായി രേഖകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ജഗദീഷ് ടൈറ്റ്ലറടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട സിഖ് കേസ് അന്വേഷിക്കാന്‍ ജി.പി മാത്തൂര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 2015 ഫെബ്രുവരിയിലാണ് എസ്.ഐ.ടി രൂപീകരിച്ചത്.
293 കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു. ഇതിലെ 199 കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ കേസ് അവസാനിപ്പിച്ചതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി വ്യക്തമാക്കി.
293 കേസുകളുണ്ടായിട്ടും നാലു കേസുകളില്‍ മാത്രമാണ് എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അരവിന്ദ് ദത്താര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."