HOME
DETAILS
MAL
ശിക്കാരി വള്ളങ്ങള്‍ നിരോധിച്ച നടപടി പിന്‍വലിക്കണം: ജെ.ഡി.യു
backup
June 29 2016 | 06:06 AM
ആലപ്പുഴ: സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് കുട്ടനാടന്‍ മനോഹാരിത വീക്ഷിക്കാനും കായല്‍ സവാരിക്കും ഉപയോഗിച്ചിരുന്ന ശിക്കാരി വള്ളങ്ങളെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റി അംഗം നസീര്‍ പുന്നയ്ക്കല്‍ ആവശ്യപ്പെട്ടു. ആലപ്പുഴ ടൗണ്‍ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന് നേതൃത്വം നല്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കളും യൂണിയനും ഇതിനെതിരെ സമരം നടത്തുന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് യോഗം കുറ്റപ്പെടുത്തി.
എം.കെ നവാസ് അധ്യക്ഷതവഹിച്ചു. അഡ്വ. ഗിരീഷ്, സുഭാഷ് ബാബു, എം.കെ ജമാല്‍, കമലാധരന്‍, റ്റി.കെ ഹരിദാസ്, അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."