വിലവര്‍ധനയ്ക്ക് കാരണം ഇന്ധനവില: എ.കെ ആന്റണി
ചെങ്ങന്നൂര്‍ : സാധാരണക്കാരനെയും പാവപ്പെട്ടവനെയും ഏറെ അലട്ടുന്ന വിലക്കയറ്റം ഇന്ധനവിലവര്‍ധന കൊണ്ടാണ് രൂക്ഷമാവുന്നതെന്നും ഇന്ധനവിലയ്‌ക്കൊപ്പം എക്‌സൈസ് തീരുവ ഇനത്തില്‍ സംസ്ഥാനത്തിനു ലഭിക്കുന്ന നികുതി വേണ്ടെന്ന് പറയാന്‍ ഇന്ന് ചെങ്ങന്നൂരിലെത്തുന്ന പിണറായി വിജയന്‍ തയ്യാറാവണമെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടു.
അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്ത പഴയ ഷൈലോക്കിന്റെ അന്തരാവാകാശികളാണ് ഇന്ധനവിലയിലൂടെ ജനത്തിന് ദുരിതം വിതയ്ക്കുന്ന കേന്ദ്ര സംസ്ഥാന- സര്‍ക്കാരുകളെന്നും അദ്ദേഹം ചെങ്ങന്നൂരില്‍ പറഞ്ഞു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കര്‍ഷകരുടെ 72000 കോടി രൂപയുടെ കടമാണ് എഴുതിതള്ളിയത്. ഇന്ധനവിലയിലൂടെ ലഭിക്കുന്ന കൊള്ളമുതലായ പത്ത് ലക്ഷംകോടി സൂക്ഷിക്കുന്ന മോദിയും അതിന്റെ പങ്ക് പറ്റുന്ന പിണറായിയും കര്‍ഷകരെ സഹായിക്കുന്നില്ല.മോദി ഭരണത്തില്‍ വന്‍കിട മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മാത്രമാണ് നേട്ടമുള്ളത്.
ദളിതര്‍ക്കും സാധാരണക്കാര്‍ക്കും നേരെ മോദി നടത്തുന്ന പീഡനങ്ങള്‍ക്കുള്ള മറുപടിയും ചെങ്ങന്നൂര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സുധാകരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍, എം.കെ മുനീര്‍, എം. ലിജു മറ്റ് നേതാക്കളായ തമ്പാനൂര്‍ രവി, ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, കരകുളം കൃഷ്ണപിള്ള, എം. മുരളി, പന്തളം സുധാകരന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."