റിയാസ് മുസ്ലിയാരുടെ ഓര്‍മകളില്‍ വെള്ളിയാഴ്ച്ച
കൊപ്പം: ജുമുഅ ദിനത്തില്‍ പള്ളികളിലെത്തിയ വിശ്വാസി സമൂഹം കാസര്‍ഗോഡ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട റിയാസ് മുസ്ലിയാര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി.
പള്ളിയിലെ ഖത്തീബുമാര്‍ നടത്താറുള്ള ഉദ്ബോധനങ്ങളേക്കാള് സമയം കണ്ടെത്തിയത് വര്‍ധിച്ചുവരുന്ന ഫാസിസത്തെ സമാധാന മാര്‍ഗത്തില്‍ സമരം ചെയ്ത് പരാജയപ്പെടുത്താനായിരുന്നു. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം തകര്‍ന്നുകാണാന്‍ ശ്രമിക്കുന്നവരുടെ ബലിയാടാവാതിരിക്കാന്‍ ശ്രമിക്കണമെന്നും വിവേകത്ത വികാരത്തിന് അടിമപ്പെടുത്തരതെന്നും ഖത്തീബുമാര്‍ വിശ്വാസികളെ ഉണര്‍ത്തി.
അതേസമയം നിലവിലെ സാഹചര്യത്തില്‍ മതസ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മതിയായ സുരക്ഷയൊരുക്കാന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പല പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും സി.സി.ടി.വി പോലുമില്ല. വര്‍ത്തമാന സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ സി.സി.ടി.വി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപന ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."