സഹകരണ സ്ഥാപനങ്ങള്‍ ആധുനികപാതയില്‍: മന്ത്രി കടകംപള്ളി
ഷൊര്‍ണൂര്‍: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ ആധുനികപാതയിലാണെന്ന് സഹകരണ വകുപ്പുമന്ത്രി കടകം പള്ളി സുരേന്ദ്രന്. സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയും ജനങ്ങളുടെ വിശ്വസ്തത കൊണ്ടു മാത്രം നേടിയതാണ്.
സഹകരണ ബാങ്കുകളിലെ പണം കള്ളപ്പണക്കാരുടേതാണെന്ന ആക്ഷേപിക്കുന്നവരെ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിലെ റുപെ കാഷ്യും ഇ പാസ്ബുക്ക് തുടങ്ങിയവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണബാങ്കുകളെ ഇല്ലാതാക്കാന്‍ കേന്ദ്രം നീചമായ നടപടികള്‍ സ്വീകരിച്ചുവെങ്കിലും അവര്‍ ഒറ്റപ്പെട്ടു പോയതാണ് പിന്നീടു കണ്ടത്.
ബാങ്കുകള്‍ സാധാരണക്കാരുടേയും കര്‍ഷകതൊഴിലാളികളുടേയും ആശ്വാസകേന്ദ്രവും കൂടിയാണ്. രാജ്യത്തെ എല്ലാ എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം.
അക്കൗണ്ടിലെ എല്ലാവിവരങ്ങളും മൊബൈല്‍ ഫോണിലൂടെ ഇനി മുതല്‍ അറിയാം. ബാങ്ക് വൈസ് ചെയര്മാന് എ.സി. സുരേഷ് സ്വാഗതം പറഞ്ഞു. ബാങ്ക് ചെയര്മാന് സി. കെ. മാത്യു അധ്യക്ഷനായി.
ജനറല്‍ മാനേജര്‍ എം. കെ. ജയപ്രകാശ് നഗരസഭ ചെയര്‍പേഴ്സണ്‍ വി. വിമല, വൈസ് ചെയര്മാന് ആര്. സുനു, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ കെ. സുരേഷ്, ഷൊര്‍ണൂര്‍ വിജയന്, എ. പി. സതീഷ്കുമാര്‍, പി. ഗോപിനാഥന്, ടി.എം യൂസഫ്, ജി. സുധാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."