സര്‍ക്കാര്‍ വാക്ക്പാലിച്ചില്ല, സമരസമിതി വീണ്ടും സമരത്തിലേക്ക്
അടിമാലി: ദേവികുളം താലൂക്കിലെ ഭൂമി സംബന്ധമായ നിരോധനങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അതിജീവന പോരാട്ട വേദി സമരത്തിന് തയ്യാറെടുക്കുന്നു.
താലൂക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം, വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രശ്‌നങ്ങള്‍, മരംമുറിക്കാനുള്ള തടസങ്ങള്‍, പട്ടയം ഉള്‍പ്പെടെ 15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സമിതി സമരരംഗത്തിറങ്ങിയത്.ആദ്യ ഘട്ടത്തില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് വനം വകുപ്പ് ഓഫീസ് ഉപരോധം നടത്തുകയും ചെയ്തു. തുടര്‍ സമരമെന്ന നിലക്ക് കഴിഞ്ഞ മാസം കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഏപ്രില്‍ 24ന് വനം റവന്യൂ വൈദ്യുതി വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തില്‍ ചില തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം മാറ്റുകയായിരുന്നു. എന്നാല്‍ സമരം മാറ്റിയതോടെ സമിതി പിന്നോക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. ദീര്‍ഘനാളത്തെ അനിശ്ചിത്വത്തിനൊടുവിലാണ് രണ്ടാം ഘട്ട സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതും, നിയമമായി നടപ്പാക്കാന്‍ പോകുന്ന ഉത്തരവ് ടൂറിസം മേഖലയിലെ റിസോര്‍ട്ടുകളിലെയും ഹോട്ടലുകളിലെയുമടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും തൊഴില്‍ നഷ്ടപ്പെടുത്തുന്നതാണത്രെ.ഇതിനെതിരെ ആയിരക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിച്ച്12 ന് രാവിലെ 11ന് മൂന്നാറില്‍ തൊഴില്‍ സംരക്ഷണ സമര സംഗമവും സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 18 ന് അടിമാലിയില്‍ ഹൈവെ ഉപരോധവും സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.വി.ശശി, സി.ഏ ഏലിയാസ്, ഡി. കുമാര്‍, റസാക്ക് ചൂരവേലില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."