പുറപ്പുഴയില്‍ ജനമൈത്രി സുരക്ഷ പദ്ധതിക്ക് തുടക്കമായി
വഴിത്തല: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് നിയമ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് ടി പി പ്രഭാഷ് ലാല്‍ (സബ് ജഡ്ജ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി) അഭിപ്രായപ്പെട്ടു.
പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെയും ജനമൈത്രി സുരക്ഷ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഏലിക്കുട്ടി മാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ ഡി.വൈ.എസ്.പി എന്‍ എന്‍ പ്രസാദ് മുഖ്യാതിഥിയായിരുന്നു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ എല്ലാ മാസവും രണ്ട് ദിവസങ്ങളില്‍ അഭിഭാഷകര്‍ അടക്കമുളള ആളുകളുടെ സേവനം സൗജന്യമായി ലഭിക്കും. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ ദിവസം വനിത സിവില്‍ പൊലിസ് ഓഫിസറുടെ സേവനം പഞ്ചായത്തില്‍ ലഭിക്കും.
അഡ്വ.റെനീഷ് മാത്യു, ബിന്ദു ബെന്നി. ടോമിച്ചന് പി മുണ്ടുപാലം, ഷാന്റി ടോമി, സിനി ജസ്റ്റിന്,ആലീസ് ജോസ്, കെ കെ ബാലകൃഷ്ണപിളള, സിനി അജി, റോസിലി സണ്ണി, ജോസ് ജോസഫ്,ബില്‍ജി എം തോമസ്, കിഷോര്‍ കെ എസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."