HOME
DETAILS

കുട്ടികളുമായി സംവദിച്ച് ജില്ലാ കലക്ടറും പൊലിസ് മേധാവിയും

  
backup
May 24 2018 | 05:05 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d



ചെറുതോണി: വിദ്യാര്‍ഥികളുമായി സംവദിച്ചും സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും ജില്ലാ കലക്ടറും ജില്ലാ പൊലിസ് മേധാവിയും.
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന നിറവില്‍ നടന്ന വ്യക്്തിത്വ വികസന സെമിനാര്‍ ജീവസുറ്റതാക്കി, എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇരുവരും നല്‍കി. അച്ചടക്കവും സമയക്രമീകരണവും കൃത്യ നിഷ്ഠയും ജീവിത വിജയത്തിന് അനിവാര്യമാണെ് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി. തന്റെ പഠനക്കാല ഓര്‍മകള്‍ പങ്കുവെച്ചാണ് ജില്ലാ പൊലിസ് മേധാവി കെ ബി വേണുഗോപാല്‍ വിദ്യാര്‍ഥികളെ കയ്യിലെടുത്തത്.
പരാജയപ്പെട്ടാല്‍ ഉടന്‍ ജീവിതം അവസാനിപ്പിക്കുക എത് പുതുതലമുറയുടെ ട്രെന്റായി മാറി കഴിഞ്ഞിരിക്കുന്നു, ജീവിതത്തില്‍ പരാജയങ്ങള്‍ ഉണ്ടായേക്കാം പക്ഷേ നിരാശരാകാതെ കൂടുതല്‍ പ്രയത്‌നമാണ് ആവശ്യം, പരാജയം വിജയത്തിനു മുന്നോടിയാണെ് ഓര്‍മപ്പെടുത്തിയാണ് അദ്ദേഹം സന്ദേശം നല്‍കിയത്. മദ്യപാനം, ജില്ലയുടെ പിന്നോക്കാവസ്ഥ, സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം എങ്ങനെ സാക്ഷാത്ക്കരിക്കാം തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ ഉദ്യോഗസ്ഥരോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച 92 വിദ്യാലയങ്ങള്‍ക്ക് ഇരുവരും ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ചെറുതോണിയിലെ മേള നഗരിയില്‍ നട ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ പി സന്തോഷ്, ഡിറ്റിപിസി എക്‌സിക്യൂട്ടിവ് അംഗം സി വി വര്‍ഗീസ്, പി ബി സബീഷ്, സജി തടത്തില്‍, എ ശ്യാം കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago