HOME
DETAILS

കുറിഞ്ഞിക്കാലം വരവായി; മൂന്നാറില്‍ സഞ്ചാരികള്‍ക്ക് പഴുതടച്ച സുരക്ഷയുമായി പൊലിസ്

  
backup
May 24 2018 | 05:05 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%b0%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae

 

മൂന്നാര്‍: കുറിഞ്ഞിക്കാലം മുന്‍നിര്‍ത്തി മൂന്നാറില്‍ പഴുതടച്ച സുരക്ഷയൊരുക്കാന്‍ പൊലിസ്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി 45 ഓളം കാമറകളാണ് പൊലിസ് സ്ഥാപിച്ചത്.
മൂന്നാറില്‍ പ്രവേശിക്കുന്നതു മുതല്‍ മടങ്ങിപ്പോകുന്നതുവരെ അവരുടെ സുരക്ഷ ഇനിമുതല്‍ തലസ്ഥാനത്തിരുന്നും നേരിട്ട് വീക്ഷിക്കാം. നീലക്കുറിഞ്ഞി സീസണിലെ സുരക്ഷ കണക്കിലെടുത്താണ് വിനോദ സഞ്ചാരികളെത്തുന്ന പ്രധാന സ്ഥലങ്ങളില്‍ പോലിസ് കാമറകള്‍ സ്ഥാപിച്ചത്. പഴയ മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാം മുതല്‍ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, രാജമല റോഡ്, ജിഎച്ച് റോഡ്, നല്ല തണ്ണി റോഡ്, കോളനി റോഡ് തുടങ്ങിയ 45 സ്ഥലങ്ങളിലാണ് പുതുതായി കാമറകള്‍ സ്ഥാപിച്ചത്. പോലിസ് സ്‌റ്റേഷനു സമീപമുള്ള പഴയ സി.ഐ.ഓഫിസാണ് കണ്‍ട്രോള്‍ റൂം. മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്തെ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സായിരിക്കും.
പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍, കാമറ തൂണുകളില്‍ ഉള്ള മൈക്കിലൂടെ യഥാസമയം നല്‍കും. ഇതു വഴി ടൗണിലെ അനധികൃത പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും, വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പോലിസ് സഹായം ഉടനടി ലഭ്യമാകുന്നതിനും കഴിയുമെന്ന് ഡിവൈ.എസ്.പി. എസ്. അഭിലാഷ് പറഞ്ഞു. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ പലപ്പോഴും പലവിധ ചൂഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയാക്കുന്നത് പതിവാണ്. ഇത്തരം ചൂഷണങ്ങള്‍ ചിലപ്പോള്‍
സഞ്ചാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാറുണ്ട്. എന്നാല്‍ അതെല്ലാം മൂന്നാര്‍ നിവാസികളുടെമേല്‍ പലപ്പോഴും സഞ്ചാരികള്‍ അടിച്ചേല്‍പ്പിക്കുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ സംസ്ഥാന പോലിസ് വകുപ്പ് മനസ്സിലാക്കുന്നതിനും കുറ്റകൃത്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി ആക്രമികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനുമാണ് തലസ്ഥാനത്തെ ഹെഡ്ക്വട്ടേഴ്‌സുകളിലും കണ്‍ട്രോള്‍ മുറികള്‍ സ്ഥാപിച്ചത്. കുറുഞ്ഞിക്കാലത്ത് ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുമെന്നാണ് ടൂറിസം അധികൃതര്‍ അവകാശപ്പെടുന്നത്.
ഇത്രയധികം സഞ്ചാരികളെ ഉള്‍ക്കുള്ളാനും പരിരക്ഷ നല്‍കാനും ആവശ്യമായ പോലിസ് മൂന്നാര്‍ ഡിവിഷനില്‍ഇല്ല. ഇത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനാണ് പോലിസ് വകുപ്പ് കാമറകള്‍ സജ്ജമാക്കിയത്. നിരീക്ഷണ കാമറകളുടെ ഉത്ഘാടനം അടുത്ത ദിവസം ജില്ലാ പോലിസ് മേധാവി കെ.ബി.വേണുഗോപാല്‍ നിര്‍വഹിക്കും. രണ്ടു വര്‍ഷം മുന്‍പ് മൂന്നാറിലെ ഏഴു സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago