ബാങ്ക് അധികൃതര്‍ വ്യാപാരികളെ പിഴിയുന്നെന്ന് പരാതി
തൊടുപുഴ: നെറ്റ് ബാങ്കിങ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ആരംഭിച്ച സീറോ ബാലന്‍സ് അക്കൗണ്ടില്‍ പണമില്ലെന്ന പേരില്‍ ബാങ്ക് അധികൃതര്‍ വ്യാപാരികളെ പിഴിയുന്നതായി പരാതി.
രണ്ടു വര്‍ഷം മുന്‍പാണ് എസ്ബിടിയില്‍ വ്യാപാരികള്‍ സീറോ ബാലന്‍സ് അക്കൗണ്ട് എടുത്തത്. പിന്നീട് എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ചതോടെ സീറോ ബാലന്‍സ് സൗകര്യം ഇല്ലാതായെന്നാണു പരാതി. ജിഎസ്ടി പരിധിയില്‍ വരുന്ന വ്യാപാരികള്‍ മൂന്നു മാസം കൂടുമ്പോള്‍ 10,000 രൂപയാണ് അടയ്ക്കുന്നതെങ്കില്‍ അത്രയും തുകയും അക്കൗണ്ട് കീപ്പിങ് ചാര്‍ജായി 680 രൂപയും അക്കൗണ്ടില്‍ ഉണ്ടായിരിക്കണമെന്നാണ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുന്നത്.
എല്ലാ വര്‍ഷവും അക്കൗണ്ട് കീപ്പിങ് ചാര്‍ജായ 680 രൂപ പ്രത്യേകം അടയ്ക്കണമെന്നു വ്യാപാരികള്‍ പറയുന്നു. മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ പിഴ അടയ്ക്കണം. ഇതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരും ഇടപാടുകാരും തമ്മില്‍ കശപിശയും പതിവായി. പലരും അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെയുള്ള മിനിമം ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴ അടച്ചാല്‍ മാത്രമേ സാധിക്കൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."