ഭാര്യാമാതാവിന്റെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ച മരുമകന് അറസ്റ്റില്‍
കൊടകര: ഭാര്യാമാതാവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് മുഴുവന്‍ തുകയും പിന്‍വലിച്ച കേസില്‍ മരുമകന് അറസ്റ്റില്‍. അംഗവൈകല്യമുള്ള വിധവയായ ലോട്ടറി തൊഴിലാളി കുറ്റിച്ചിറ പള്ളിക്കല്‍ സുലോചനയുടെ (56) എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ മരുമകന് കുറ്റിച്ചിറ മാളക്കാരന്‍ ബിനോജിനെ (36) വെള്ളിക്കുളങ്ങര എസ്.ഐ. എം.ബി സിബിനും സംഘവും അറസ്റ്റുചെയ്തു. എം.എല്‍.എയുടെ ചികിത്സാനിധിയില്‍ നിന്ന് 25000 രൂപ ലഭിക്കുന്ന വിവരം ലഭിച്ചതോടെ മരുമകന്റെ കയ്യില്‍ എടിഎം കാര്‍ഡ് കൊടുത്ത് അന്വേഷിക്കാന്‍ പറഞ്ഞയക്കുകയും തുക അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നറിയിച്ച് കാര്‍ഡ് തിരികെ ഏല്പിക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ ആളില്ലാത്തസമയം നോക്കി കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ചശേഷം എടിഎം കാര്‍ഡ് തിരികെ കിടക്കയുടെ അടിയില്‍ തന്നെ വച്ചു. കുറ്റിച്ചിറ, കോടാലി, കൊടകര എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍നിന്നായി പലപ്പോഴായി 5000, 1000, 500 രൂപവീതം മുഴുവന്‍ തുകയും പിന്‍വലിച്ചു. ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച സ്റ്റേറ്റ്മെന്റും വീഡിയോ ക്ലിപ്പിങ്ങും പരിശോധിച്ച പൊലിസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. 21ന് പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് രണ്ടുദിവസത്തിനകം പ്രതിയെ പിടികൂടി. എ.എസ്.ഐ എം.എ. ബേബി, സി.പി.ഒ മാരായ, ജിജു കരുണാകരന്, വിന്പ്രകാശ്, ബിജു രാമന്, സ്പേഷ്യല്‍ ബ്രാഞ്ച് പൊലിസ് സനീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."