വവ്വാല്‍ പേടിയില്‍ സ്‌കൂള്‍ അധികൃതരും കുട്ടികളും
ചങ്ങനാശേരി: കോഴിക്കോട് മൂന്നു പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് പടര്‍ത്തിയത് വവ്വാലുകളാണന്ന റിപ്പോട്ടിനെ തുടര്‍ന്ന് വവ്വാല്‍ ഭീതിയില്‍ സ്‌കൂള്‍ അധികൃതരും കുട്ടികളും.
ചങ്ങനാശേരി പെരുന്ന ഗവ എല്‍ പി സ്‌കൂള്‍ പരിസരത്തു നില്‍ക്കുന്ന വലിയ മരത്തിലാണ് ആയിരക്കണക്കിന് വവ്വാലുകള്‍ തംബടിച്ചിരിക്കുന്നത്.. രാത്രിയോടെ മരത്തില്‍ നിന്നും പോകുന്ന വവ്വാലുകള്‍ പുലര്‍ച്ചയോടെ കൂട്ടത്തോടെ മരത്തില്‍ തുങ്ങി കിടക്കുകയാണ്. സ്‌കൂള്‍ വളപ്പിലെ ചില്ലയില്‍ തൂങ്ങിയാടിയ വവ്വാല്‍ കുട്ടങ്ങള്‍ നാളിതുവരെ കുട്ടികള്‍ക്ക് കാഴ്ചയായിരുന്നെങ്കില്‍ മാരകമായ പനി പടര്‍ത്തിയത് വവ്വാലുകള്‍ ആണന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും കുട്ടികളും ഭയപ്പാടിലായി. ഒന്നു മുതല്‍ നാലുവരെ നൂറോളം കുട്ടികളും അംഗന്‍വാടിയില്‍ പത്തോളം കുട്ടികളും പഠിക്കുന്നുണ്ട്.കൂടാതെ വനിതാ ഐ ടി ഐ യും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്‌കൂളിനോടു ചേര്‍ന്ന് മതിലിനു ചുറ്റും മാലിന്യങ്ങള്‍ തള്ളുന്നതും മൂലമാണ് സ്‌കൂള്‍ വളപ്പില്‍ വവ്വാലുകള്‍ കൂടു കുട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ നിപ പനിയുടെ കാര്യത്തില്‍ അതീവ ജാഗ്രത സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടും നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. എല്‍ പി സ്‌കൂളില്‍ വവ്വാലുകള്‍ കുട്ടത്തോടെ സ്ഥിരതാമസം ആക്കിയിട്ട് ഭരണസമിതിയോ നഗരസഭാ അധികാരികളോ ശ്രദ്ധിക്കുന്നില്ലന്ന് രക്ഷിതാക്കള്‍ പറയുന്നു. വവ്വാല്‍ പേടിയും പനി പേടിയും പടര്‍ന്നതോടെ സ്‌കൂളിലേക്ക് കൊച്ചു കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ക്കും ഭയമായി. നഗരസഭ അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ പിടിഎ ആവശ്യപെട്ടു.പെരുന്ന എല്‍ പി സ്‌കൂളിന് സമീപവും പെരുന്ന ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള സ്വകാര്യ ബിംല്‍ഡിംഗിലും ആയിരക്കണക്കിനു വവ്വാലുകള്‍ താവളം അടച്ചിട്ടുണ്ട്.
നഗരഹൃദയത്തിലെ സ്വകാര്യ കെട്ടിടത്തിന്റെ പുറകുവശത്തും ഉപയോഗമില്ലാതെ കിടക്കുന്ന വലിയ മുറികളിലായാണ് വവ്വാലുകള്‍ തൂങ്ങി കിടക്കുന്നത്. കോഴിക്കോട്ട് പനി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടെയും എത്തുന്ന നാട്ടുകാരും തൊഴിലാളികളും ഭയത്തിലാണ്.നഗരസഭയുടെ കണ്‍മുമ്പില്‍ വവ്വാലുകള്‍ തൂങ്ങിയാടിയിട്ടും പനിപേടിയില്‍ ജനങ്ങള്‍ പരിഭ്രാന്തരായിട്ടും നഗരസഭാ അധികാരികള്‍ക്ക് കുലുക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."