പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ യോജിച്ച സമരം ചെയ്യണം: കെ.പി.സി.സി വിചാര്‍ വിഭാഗ്
പാലാ: ഇന്ധന വിലവര്‍ദ്ധന ജനജീവിതത്തിന്റെ സമസ്തമേഖലകളേയും ബാധിച്ചിരിക്കുന്ന ദുസഹമായ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാവരും ഒന്നിച്ച് സമരം ചെയ്യണമെന്ന് കെ.പി.സി.സി. വിചാര്‍ വിഭാഗ് പാലാ നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ക്രൂഡോയില്‍ലിന് വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര ഗവണ്‍മെന്റും, അതിനെ ശക്തമായി പിന്തുണയ്ക്കുന്ന പിണറായി സര്‍ക്കാരും ജനങ്ങളെ ദ്രോഹിക്കുന്നതില്‍ പരസ്പരം മത്സരിക്കുന്ന വേദനാജനകമായ സാഹചര്യത്തില്‍ കക്ഷിഭേദമന്യെ ഒന്നിച്ചാല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.സി. ജോസഫ് അധ്യക്ഷനായി. യോഗത്തില്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ജേക്കബ് പാംബ്ലാനി മുഖ്യപ്രഭാഷണം നടത്തി.
ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട്, ഡോ. ശാന്താ ജി. നായര്‍, അഡ്വ. അനില്‍ മാധവപ്പള്ളി, ഷിജി ഇലവുംമൂട്, ജോഷി നെല്ലിക്കുന്നേല്‍, മാത്യു അരീക്കല്‍, അഡ്വ. എ.എസ്. തോമസ്, ശ്രീരാഗം രാമചന്ദ്രന്‍, ചെറിയാന്‍ അല്ലോപ്പള്ളി, മോഹനന്‍ തച്ചേട്ട്, ബൈജു പി.ജെ. എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."