HOME
DETAILS

ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു: ഏറ്റുമാനൂര്‍ നഗരസഭയില്‍ സെക്രട്ടറിക്കെതിരെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍

  
backup
May 24 2018 | 06:05 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

 

 


ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സെക്രട്ടറിയും തമ്മില്‍ അങ്കം മുറുകുന്നു. ഇതോടെ നഗരസഭയിലെ ആരോഗ്യവിഭാഗം നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി തുടങ്ങി.
മഴക്കാലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറിയും ഇവര്‍ക്ക് സ്തുതി പാടുന്ന കൗണ്‍സിലര്‍മാരും തടസം സൃഷ്ടിക്കുന്നുവെന്നാണ് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരാതി. ശുചിത്വമിഷന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കേണ്ട പദ്ധതിപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ ചെയര്‍മാനും സെക്രട്ടറിയും ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ അറിയിക്കാതെ പൂഴ്ത്തുന്നതായും ആരോപണം ഉയര്‍ന്നു.ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ വിളിക്കുന്ന യോഗങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രസിഡന്റും സെക്രട്ടറിയുമാണ് നിലവില്‍ ക്ഷണിതാക്കള്‍. പല നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ഈ പദ്ധതികള്‍ നടപ്പിലാക്കേണ്ട ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗമായിരിക്കില്ല. അതുകൊണ്ടുതന്നെ ശുചിത്വമിഷന്‍ യോഗതീരുമാനങ്ങള്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ പലപ്പോഴും അറിയിക്കുന്നുമില്ല. ഏറ്റുമാനൂര്‍ നഗരസഭയിലും ഇപ്പോള്‍ ഇതാണ് സംഭവിക്കുന്നതെന്ന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറയുന്നു. ഈ വിവരങ്ങള്‍ കാട്ടി സെക്രട്ടറിയ്‌ക്കെതിരെ മോഹന്‍ദാസ് ശുചിത്വമിഷന് പരാതി നല്‍കി.മാലിന്യം കൊണ്ട് ദുര്‍ഗന്ധപൂരിതമായ ഏറ്റുമാനൂര്‍ ടൗണില്‍ മലിനജലസംസ്‌കരണപ്ലാന്റ് സ്ഥാപിക്കുവാനുള്ള പദ്ധതി നടപ്പിലാക്കുവാന്‍ രണ്ടാഴ്ച മുമ്പ് നടന്ന നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു.
നഗരത്തിലെ മൊത്തം മലിനജലവും ഒരു സ്ഥലത്തെത്തിച്ച് സംസ്‌കരിച്ച് ശുദ്ധജലവും വളവും വേര്‍തിരിക്കാനുള്ള പദ്ധതി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അവതരിപ്പിച്ചതോടെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മുടന്തന്‍ ന്യായങ്ങളുമായി രംഗത്തെത്തിയിരുന്നു. ഒട്ടേറെ നേരം നീണ്ടുനിന്ന ബഹളത്തിന് ശേഷമാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളതുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ടൗണിലെ ഓടകളില്‍ കെട്ടികിടന്ന് കൊതുക് ക്രമാതീതമായി വളരുന്നു. മഴ കനത്തതോടെ ടൗണിലെ മാലിന്യങ്ങള്‍ ഒഴുകി ചെറുവാണ്ടൂര്‍ പാടത്തും മീനച്ചിലാറ്റിലും എത്തിചേരുന്നു. ഇത് മീനച്ചിലാറ്റിലെ ജലം മലിനമാവുന്നതിനും ചെറുവാണ്ടൂര്‍ പാടത്തെ കൃഷി നശിക്കുന്നതിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കണമെന്നാണ് തീരുമാനമെടുത്തത്. എന്നാല്‍ പദ്ധതിയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കുവാന്‍ രണ്ടാം നമ്പര്‍ ഫോറം തയ്യാറാക്കി കളക്ടര്‍ക്ക് കൈമാറണം. ഇതിനായി സെക്രട്ടറി ഇതുവരെ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നാണ് ആരോപണം.
നഗരസഭാ പരിധിയിലെ എട്ട് ആരോഗ്യഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയിലാണ്. തൂമ്പൂര്‍മൂഴി മോഡലില്‍ മാലിന്യ സംസ്‌കരണം നടപ്പിലാക്കാന്‍ തീരുമാനമായെങ്കിലും അതും ചുവപ്പുനാടയില്‍ തന്നെ. അഞ്ച് ശുചീകരണതൊഴിലാളികളെ നിയമിക്കുന്നതിന് തീരുമാനമായെങ്കിലും നിയമനടപടികളായിട്ടില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് ഇവരെ നിയമിക്കേണ്ടത്.
ഡങ്കിപ്പനി തുടങ്ങിയ മലക്കാല രോഗങ്ങള്‍ക്കുപുറമെ നിപാ വൈറസ് ബാധ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ജീവനക്കാരുടെയും മറ്റ് സംവിധാനങ്ങളുടെയും അഭാവം ശുചീകരണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും മറ്റും നടത്തേണ്ട പരിശോധനയും ഇപ്പോള്‍ നടക്കുന്നില്ല. കഴിഞ്ഞയിടെ ടൗണിലെ ഒരു ഹോട്ടലില്‍ ഭക്ഷണത്തോടൊപ്പം പുഴുവിനെ ലഭിച്ചത് വിവാദമായിരുന്നു. പക്ഷെ നഗരസഭ ഇതുവരെ അനങ്ങിയിട്ടില്ല.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും നഗരസഭയിലെ ക്ലറിക്കല്‍ ജോലികളില്‍ തിരക്കിലാണിപ്പോള്‍. ഇവരെ ആരോഗ്യവിഭാഗത്തിന് വിട്ടുകിട്ടണമെന്ന ആവശ്യവും സെക്രട്ടറി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. നഗരസഭയില്‍ നിലവില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. നഗരസഭയില്‍ ആരോഗ്യപരമായി നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് ലഭിക്കുന്ന സര്‍ക്കുലറുകളൊന്നും സ്റ്റാന്റിംഗ് കമ്മറ്റിയ്ക്ക് കൈമാറുന്നില്ലെന്നും ആരോപണമുയര്‍ന്നു.
ഏറ്റുമാനൂര്‍ നഗരം സമ്പൂര്‍ണ്ണ ശുചിത്വനഗരമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന രീതിയിലാണ് നഗരസഭാ സെക്രട്ടറിയുടെ പ്രവര്‍ത്തനമെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ ചേര്‍ന്ന് സെക്രട്ടറിയുടെ നിലപാടിനെതിരെ സര്‍ക്കാരിന് കത്ത് നല്‍കുമെന്നും ടി.പി.മോഹന്‍ദാസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago