വൈദ്യുതിപോസ്റ്റിലും ഇനി 'ഷോക്ക'ടിക്കും
തിരൂരങ്ങാടി: വൈദ്യുതിയില്‍ മാത്രമല്ല വൈദ്യുതി ബോര്‍ഡിന്റെ സാധന സാമഗ്രികളിലും ഇനി 'ഷോക്കടി'ക്കും. തിരൂരങ്ങാടി കെ.എസ്.ഇ.ബി അധികൃതരാണ് വൈദ്യുതിക്കാലുകള്, മറ്റു ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനെതിരേ കര്‍ശന നടപടികളുമായി മുന്നോട്ട് വരുന്നത്. വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രചാരണത്തിനായി പോസ്റ്റുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.
പോസ്റ്റ്നമ്പറുകള് മറച്ചാണ് സംഘടനകള്‍ ഛായം പൂശുന്നത്. മാത്രമല്ല ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനാല്‍ അപകട സാധ്യത വര്‍ധിക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു.
വൈദ്യുതിത്തൂണുകളിലും മറ്റും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് ഹൈക്കോടതി വിലക്കുള്ളതായി അധികൃതര്‍ പറഞ്ഞു.
നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും, പതിച്ചിട്ടുള്ളതുമായവ ഒരാഴ്ചക്കകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഇവ വൈദ്യുതിബോര്‍ഡ് സ്വന്തം ചിലവില്‍ നിര്‍വഹിക്കുമെന്നും ഇതിനു ചിലവാകുന്ന തുക പ്രസ്തുത സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്നും ഈടാക്കുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."