HOME
DETAILS

വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം; പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

  
backup
March 24 2017 | 20:03 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d


പള്ളിക്കല്‍: വേനല്‍ കടുത്തതോടെ ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലുമായി കുടിവെള്ള വില്‍പനയും സൗജന്യ വിതരണവും വര്‍ധിച്ച സാഹചര്യത്തില്‍ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി പള്ളിക്കലില്‍ ആരോഗ്യവകുപ്പധികൃതര്‍ പരിശോധന കര്‍ശനമാക്കി.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഇ.എം.ഇ.എ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ജല ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഓപ്പറേഷന്‍ സേഫ് ഡ്രിങ്ക്‌സ് ' വാട്ടര്‍ പ്രോഗ്രാം എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പദ്ധതിയുടെ ഭാഗമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്ന കിണറുകളിലെയും മറ്റു പൊതു കിണറുകളിലെ വെള്ളത്തിന്റെയും ടാങ്കര്‍ ലോറികളിലും മറ്റുമായി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ ഇ.എം.ഇ.എ കോളജിലെ മൈക്രോ ബയോളജി ലാബില്‍ പരിശോധന നടത്തും. ചടങ്ങ് ഇ.എം.ഇ.എ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.പി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പള്ളിക്കല്‍ പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫിസര്‍ ഇ സുരയ്യ അധ്യക്ഷയായി. ശ്രീജാ നോബിള്‍, യു മുഹമ്മദ് റഊഫ്, അബ്ദുല്‍ അസീസ്, കെ.കെ അബ്ദുറഹിമാന്‍, ഷിജി തോമസ്, പി യൂനുസ് സംസാരിച്ചു. ഓപ്പറേഷന്‍ സേഫ് ഡ്രിങ്ക്‌സ്'വാട്ടര്‍ പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  6 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  21 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago