മോദി മത തീവ്രവാദത്തിന്റെ ശക്തനായ വക്താവെന്ന് രമേശ് ചെന്നിത്തല
തേഞ്ഞിപ്പലം: മോദി മത തീവ്രവാദത്തിന്റെ ശക്തനായ വക്താവാണെന്നും മോദിയില്‍ നിന്ന് ബി.ജെ.പി എത്തി നില്‍ക്കുന്നത് തീവ്ര വര്‍ഗ്ഗീയത മാത്രം പ്രചരിപ്പിക്കുന്ന യോഗി ആതിത്യനാഥിലാണെന്നും യോഗിയെ മുഖ്യ മാന്ത്രിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചേളാരിയില്‍ വള്ളിക്കുന്ന് മണ്ഡലം യു.ഡി.എഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എ.കെ അബ്ദു റഹ്മാന് അധ്യക്ഷനായി. ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം സി.പി.എം ചെയ്തത് ഒറ്റക്ക് നിന്ന് കൊണ്ട് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ. കെ.എന്‍.എ ഖാദര്‍, വി.വി പ്രകാശ്, ഷൈഖ് പി ഹാരിസ്, അഡ്വ. പി.എം സുരേഷ് ബാബു, കാരാട്ട് റസാഖ് മാസ്റ്റര്‍, ഇ. മുഹമ്മദ് കുഞ്ഞി, ഡോ. വി.പി അബ്ദുല്‍ ഹമീദ്, ബക്കര്‍ ചെര്‍ണ്ണൂര്‍, കൃഷ്ണന് കോട്ടുമല, ടി.പി ഗോപിനാഥ്, എം.എ ഖാദര്‍ , റഷീദ് പറമ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."