HOME
DETAILS
MAL
'പൊലിസ് കടയടപ്പിക്കല്‍ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍'
backup
March 24 2017 | 21:03 PM
താനൂര്‍: താനൂര്‍ അങ്ങാടിയിലും ബ്ലോക്ക് ജംഗ്ഷനിലും ബലം പ്രയോഗിച്ച് പൊലിസ് കടയപ്പിക്കല് തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി വ്യപാരി വ്യവസായി ഏകോപന സമിതി മുന്നോട്ടുവരുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് തുടര്‍ന്നാല്‍ 28ന് കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി രംഗത്ത് വരുമെന്നും അറിയിച്ചു. ജില്ലാ കലക്ടര്‍, ആര്.ഡി.ഒ., മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കും. എം.സി. ഇബ്രാഹീം, യു.പി. ഇബ്രാഹീം, പി ഷണ്മുഖന്, എന്‍.എന്‍. മുസ്തഫ കമാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."