ആശങ്കയുയര്‍ത്തി ചെര്‍ക്കളയില്‍ വന്‍ വവ്വാല്‍ സങ്കേതം
സ്വന്തം ലേഖകന്‍
ചെര്‍ക്കള: ചെര്‍ക്കളയില്‍ വന്‍ വവ്വാല്‍ സങ്കേതമുള്ളതിനാല്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ കരുതല്‍ കാണിക്കണമെന്ന് അഭിപ്രായമുയരുന്നു. ഭീതി പരത്തുന്ന രീതിയിലാണ് ചെര്‍ക്കളയില്‍ വവ്വാല്‍ സങ്കേതം രൂപപ്പെട്ടിരിക്കുന്നത്. ചെര്‍ക്കളയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ മരങ്ങളില്‍നിന്നു വീഴുന്ന പഴങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന് ആരോഗ്യമേഖലയിലുള്ളവരും പറയുന്നു.
ചെര്‍ക്കള പാടി റോഡിലെ ജനവാസ കേന്ദ്രത്തോടു ചേര്‍ന്ന വനത്തിലാണ് വന്‍ വവ്വാല്‍ സങ്കേതമുള്ളത്. പകല്‍ സമയങ്ങളില്‍ മരങ്ങളില്‍ കഴിയുന്ന വവ്വാലുകള്‍ രാത്രിയില്‍ കൂട്ടത്തോടെ ഇര തേടിയിറങ്ങുകയാണ് ചെയ്യുന്നത്. രാത്രിയില്‍ വീട്ടുവളപ്പുകളിലെയും മറ്റും മരങ്ങളിലെ പഴങ്ങള്‍ വവ്വാലുകള്‍ ഭക്ഷിക്കാന്‍ സാധ്യതയുണ്ട്.
ജില്ലയില്‍ നിപ ഭീതിയില്ലെങ്കിലും ചെര്‍ക്കള മേഖലയില്‍ വവ്വാല്‍ സങ്കേതം കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത കാണിക്കുന്നത് നന്നായിരിക്കുമെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്.
വവ്വാലുകള്‍ അവരുടെ സങ്കേതത്തില്‍നിന്ന് ഏറെ ദൂരെ പോയി ഇര തേടാറില്ല. സങ്കേതത്തിന്റെ പരിസരത്തുള്ള സ്ഥലങ്ങളില്‍ നിന്നായിരിക്കും ഇവയുടെ ഇര തേടല്‍. അതുകൊണ്ടു തന്നെ പരിസര പ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തുന്നതു നന്നായിരിക്കും.
ജില്ലയിലെ വവ്വാല്‍ സങ്കേതമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെല്ലാം ഇതേ ജാഗ്രത കാണിക്കുന്നത് നല്ലതാണ്. മലയോരത്തെ ചില വനമേഖലകളില്‍ വലിയ വവ്വാല്‍ സങ്കേതങ്ങളുണ്ട്. വന മേഖലകളില്‍നിന്നു പഴങ്ങള്‍ ശേഖരിക്കുന്നവരും തേന്‍ ശേഖരിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. എന്നാല്‍ വവ്വാലുകളെ ഭയക്കേണ്ടതില്ലെന്നും വവ്വാല്‍ സങ്കേതങ്ങള്‍ തകര്‍ക്കരുതെന്നും വവ്വാല്‍ സങ്കേതങ്ങള്‍ തകര്‍ക്കുന്നത് വലിയ പാരിസ്ഥികാഘാതം ഉണ്ടാക്കുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."