അതിര്‍ത്തി പഞ്ചായത്തുകളില്‍ പനി വിട്ടു മാറുന്നില്ല
ബദിയഡുക്ക: അതിര്‍ത്തി പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും പനി പടര്‍ന്നു പിടിക്കുന്നു. ബദിയഡുക്ക, ചെങ്കള, പൈവളിഗെ, എന്‍മകജെ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലാണ് പനി വ്യാപകമായിട്ടുള്ളത്. ഇതില്‍ ചെങ്കള, ബദിയഡുക്ക, പൈവളിഗെ പഞ്ചായത്ത് പരിധിയിലെ ചില സ്ഥലങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പനി പടരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനവും ശുചീകരണ പ്രവര്‍ത്തനവും ഫലപ്രദമല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ചെങ്കള പഞ്ചായത്തിലെ ചാത്തപ്പാടി, വോര്‍ക്കുടലു, ചാണ്ടിമൂല, കണിയമൂല, പൈക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് പനി പടരുന്നത്. വാര്‍ക്കുടലുവിലെ രാമചന്ദ്ര ആചാര്യ (42), അനില്‍ കുമാര്‍ (32), യശോദ (62) കണിയമൂലയിലെ മഹാലിംഗ (58), വോര്‍ക്കുടലു ചാണ്ടിമൂലയിലെ സവിത(28) എന്നിവരെ കാസര്‍കോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപിച്ചു. ഓരോ വീടുകളിലും രണ്ടും മൂന്നും പേര്‍ പനി പിടിച്ചു കിടക്കുമ്പോള്‍ പഞ്ചായത്ത് അധികൃതരുടെയോ ആരോഗ്യ വകുപ്പ് അധികൃതരുടെയോ ഭാഗത്തുനിന്നു യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇതേ തുടര്‍ന്ന് ചെങ്കള പഞ്ചായത്തിലെ ചാത്തപ്പാടി, വോര്‍ക്കുടലു ഭാഗങ്ങളിലെ യുണൈറ്റഡ്, റെഡ് സ്റ്റാര്‍, ഗ്രീന്‍ സ്റ്റാര്‍ എന്നീ ക്ലബുകളുടെ കൂട്ടായ്മയില്‍ മാലിന്യം കെട്ടി ക്കിടന്ന് കൊതുകുവളര്‍ത്തു കേന്ദ്രമായിട്ടുള്ള സ്ഥലങ്ങള്‍ ശുചീകരിച്ച് ചുണ്ണാമ്പ് വിതറുകയും വീടുകള്‍ കയറി ഇറങ്ങി പനി പടരാതിരിക്കുവാനുള്ള ജാഗ്രത പാലിക്കുവാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
അതേ സമയം, റബര്‍ തോട്ടങ്ങളില്‍ പാല്‍ എടുക്കുന്നതിനു വേണ്ടി കെട്ടിയിട്ടുള്ള ചിരട്ടകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു മൂലം കൊതുക് മുട്ടയിട്ടു വളരാന്‍ ഇടയാകുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും റബര്‍ കര്‍ഷകരെ നേരില്‍കണ്ട് തോട്ടങ്ങളില്‍ കൊതുക് വളരുന്ന തരത്തിലുള്ള ചിരട്ടകള്‍ നീക്കം ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അംഗം ശാന്തകുമാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."