ശ്രീകൃഷ്ണപുരം ഖാദി സൗഹൃദ ബ്ലോക്കാകുന്നു
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പ്രദേശത്തെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ പുതിയ ഖാദി നെയ്ത്ത് കേന്ദ്രങ്ങള്‍ ആരംഭിച്ചും നിലവിലുള്ളവ നവീകരിച്ചും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ശ്രീകൃഷ്ണപുരം ഖാദി സൗഹൃദ ബ്ലോക്കായി മാറുകയാണ്. കാരാകുര്‍ശ്ശിയിലും ശ്രീകൃഷ്ണപുരത്തുമായി 77 ലക്ഷം രൂപ ചെലവില്‍ പുതിയ ഖാദി കോപ്ളക്സുകള്‍ ഉണ്ടാക്കി. കടമ്പഴി പുറം ഗ്രാമ പഞ്ചായത്തില്‍ ഷോപ്പിങ്ങ് കോപ്ളക്സ് നവീകരിച്ചും കല്ലുവഴി, ആറ്റശ്ശേരി ഖാദി കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമായി 21 ലക്ഷം രൂപയും ചെലവഴിച്ചു.
കൂടാതെ പള്ളിക്കുറുപ്പ് ഖാദി നൂല്പ്പുകേന്ദ്രം പുതുക്കി പണിയുന്നതിന് പത്തുലക്ഷം രൂപയും ചെലവഴിച്ചു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചു നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറ്റിയിരുപത് സ്ത്രീകള്‍ക്ക് തൊഴില്‍ നല്കാന് കഴിയുകയാണ്. ഇതില്‍ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം ഖാദി കേന്ദ്രങ്ങളുടെ ഉദ്ഘാടനം മെയ് 28ന് നടക്കുകയാണ്. രാവിലെ 11ന് കടമ്പഴി പുറത്തും ഉച്ചക്ക് 2 മണിക്ക് ശ്രീകൃഷ്ണപുരത്തും പി.ഉണ്ണി എം.എല്‍.എ ഉദ്ഘാടനങ്ങള്‍ നടത്തുന്നതാണ്. ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന് അധ്യക്ഷനാകും.
കേരള ഖാദിഗ്രാമ വ്യവസായ ബോര്സുമായി ചേര്‍ന്നാണ് തൊഴില്‍ കേന്ദ്രങ്ങള്‍ നടത്തുന്നത്.ഖാദി കുപ്പടം മുണ്ട് നെയ്ത്തിനാണ് ഇവിടെ സൗകര്യങ്ങളൊരുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ കെട്ടിട സൗകര്യങ്ങള്‍ ഉപയോഗിച്ച് തറികളുടെ സജ്ജീകരണവും നെയ്ത്ത് പരിശീലനവും അസംസ്കൃത സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും ഉത്പന്നങ്ങള്‍ ഏറ്റെടുത്ത് വിപണനം നടത്തുന്നതിനും ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ചുമതല വഹിക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."