HOME
DETAILS

തിരൂര്‍ നഗരസഭയില്‍ പശ്ചാത്തല മേഖലയുടെ വികസനത്തിന് 1.78 കോടി

  
backup
March 24 2017 | 21:03 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%be



തിരൂര്‍: പശ്ചാത്തല മേഖലയുടെ വികസനത്തിനായി തിരൂര്‍ നഗരസഭാ ബജറ്റില്‍ 1.78 കോടി രൂപയുടെ വകയിരുത്തല്‍. അടിയന്തര സ്വഭാവമുള്ള വാര്‍ഡ് തല പ്രവൃത്തികള്‍ക്കായി 1.52 കോടിയും വകയിരുത്തി.
ബൈപ്പാസ് റോഡ് വികസനത്തിന് 48 ലക്ഷവും നീക്കിവച്ചു. എം.എല്‍.എ ഫണ്ട് ഇനത്തില്‍ പഴംകുളങ്ങര ശ്രമദാനം റോഡ് വികസനത്തിന് പ്രതീക്ഷിക്കുന്ന 1.42 കോടിയും പ്ലാന്‍ ഫണ്ട് റോഡ് അറ്റകുറ്റപണികള്‍ക്കായി 1.75 കോടി രൂപയും ചേര്‍ത്ത് ആകെ 6.95 കോടി രൂപയാണ് 2017-18 വര്‍ഷത്തിലെ വകയിരുത്തല്‍. വിവിധ കാര്‍ഷിക പദ്ധതികള്‍ക്കായി വികസന ഫണ്ടില്‍ നിന്ന് ഉള്‍പ്പെടെ 2.30 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും ബജറ്റില്‍ പരിഗണനയുണ്ട്. ഓഫിസ് സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തിനും ഫ്രണ്ട് ഓഫിസ് ആധുനികവല്‍ക്കരണത്തിനുമായി തുക നീക്കി വച്ചിട്ടുണ്ട്.
തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സീവേജ് പ്ലാന്റ് നഗരത്തിലാകെ വ്യാപിപ്പിക്കാന്‍ 2.40 കോടിയില്‍പ്പരം രൂപയുടെ പ്രവര്‍ത്തനങ്ങളും ബജറ്റിലുണ്ട്. രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ 50 കോടി രൂപയാണ് വകയിരുത്തല്‍. നഗരസഭയിലെ ഭവനരഹിതരായ മുഴുവനാളുകള്‍ക്കും 2022 ഓടെ വീട് യാഥാര്‍ഥ്യമാക്കുമെന്നും പി.എം.എ.വൈ പദ്ധതിയിലൂടെ ഇതിനായി ഫണ്ട് കണ്ടെത്തുമെന്നുമാണ് മറ്റൊരു പ്രഖ്യാപനം. ജലസംരക്ഷണത്തിനായുള്ള പദ്ധതികളും ഭിന്നശേഷിക്കാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിടുന്ന പദ്ധതികളും ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരൂരിലെ ബഡ്‌സ് സ്‌കൂളിലേക്ക് വാഹനം വാങ്ങുന്നതിന് 26 ലക്ഷം രൂപയും വകയിരുത്തി. നഗരസഭാ പരിധിയിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തുന്നതിന് 10 ലക്ഷത്തോളമാണ് നീക്കിയിരിപ്പ്. നഗരസഭാ ടൗണ്‍ഹാളിന്റെ നവീകരണ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 1.15 കോടിയും നീക്കിവച്ചു. റീടെയില്‍ മത്സ്യമാര്‍ക്കറ്റില്‍ ഇടനിലക്കാരെ ഒഴിവാക്കി ടേബിളുകള്‍ക്ക് മിനിമം ഫീസ് നിശ്ചയിക്കുന്നതു വഴി 15 ലക്ഷത്തിന്റെ അധിക വരുമാനവും നികുതി പരിഷ്‌ക്കരണത്തിലൂടെ രണ്ട് കോടി രൂപ നഗരസഭയ്ക്ക് കൂടുതല്‍ വരുമാനവും നഗരസഭ പ്രതീക്ഷിക്കുന്നു. തൊഴില്‍ നികുതി ഇനത്തില്‍ 10 ലക്ഷം, വിനോദ നികുതിയായി 24 ലക്ഷം എന്നിങ്ങനെയാണ് അധികവരുമാന പ്രതീക്ഷ. അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്ക് പിഴ ചുമത്തുന്നത് വഴി 20 ലക്ഷത്തിന്റെ വരുമാനവും നഗരസഭ കണക്കുകൂട്ടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം നഗരസഭയുടെ തനതു വരുമാനം നിലവിലുള്ള 13.75 കോടിയില്‍ നിന്ന് 3.11 കോടി രൂപയായി വര്‍ധിപ്പിക്കുമെന്നും ബജറ്റ് അവതരിപ്പിച്ച നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മൂനീറ കിഴക്കാംകുന്നത്ത് പറഞ്ഞു. 1118777858വരവും 1118036678 രൂപ ചെലവും 85054589 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago