ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അസംബന്ധം: ഷാഫി പറമ്പില്‍
പാലക്കാട്: മോയന്‍സ് ഡിജിറ്റിലൈസേഷന്‍ പ്രവര്‍ത്തിയുമായുള്ള ആരോപണങ്ങള്‍ അസംബന്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. ഹാബിറ്റേറ്റിന് വര്‍ക്ക് നല്‍കിയത് സംബന്ധിച്ച് : ഹാബിറ്റേറ്റ് ഒരു ഗവണ്‍മെന്റ് അക്രഡിറ്റഡ് ഏജന്‍സിയാണ്. ഇത് ഒരു സ്വകാര്യ കോണ്‍ട്രാക്ടറല്ല. ജില്ലാ നിര്‍മിതി കേന്ദ്രം, സംസ്ഥാന നിര്‍മിതി കേന്ദ്രം, കോസ്‌ഫോര്‍ഡ്, ഊരാളിങ്കല്‍ സൊസൈറ്റി എന്നിവര്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ നേരിട്ടാണ് നല്‍കുന്നത്. ഇതിന് സര്‍ക്കാര്‍ ഉത്തരവ് തന്നെ നിലവിലുണ്ടെന്നും, ഈ കാര്യത്തെ സംബന്ധിച്ച് അറിവില്ലാത്തതുകൊണ്ടാണ് ബി ജെ പി പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. കേരളത്തിലുടനീളം ഹാബിറ്റേറ്റ് സര്‍ക്കാരിന്റെ പലതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ഇനി അറിഞ്ഞുകൊണ്ടാണ് ആരോപണം ഉന്നയിച്ചതെങ്കില്‍ പാലക്കാട്ടെ ബി ജെ പിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. മോയന്‍സ് എല്‍ പി സ്‌കൂളിലെ വികസന പ്രവര്‍ത്തനങ്ങളും സുല്‍ത്താന്‍പേട്ട ഷോപ്പിംഗ് കോംപ്ലക്‌സും ഒലവക്കോട്ടെ കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉള്‍പ്പെടെ 12 പ്രവര്‍ത്തികള്‍ ഹാബിറ്റേറ്റിന് നിര്‍മാണച്ചുമതല ഏല്‍പ്പിച്ച പാലക്കാട് മുനിസിപ്പിലിറ്റി ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് എനിക്കെതിരെ ഹാബിറ്റേറ്റിന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണ. അഴിമതി നടത്താന്‍ വേണ്ടിയാണോ പാലക്കാട് നഗരസഭ ഹാബിറ്റേറ്റിന് നിര്‍മാണച്ചുമതല നല്‍കിയത് എന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കണം.
നാലായിരത്തിലധിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു അധ്യയന ദിവസം പോലും നഷ്ടപ്പെടുത്താതെ എല്ലാ ക്ലാസ് മുറികളുടെയും ലാബുകളുടെയും സിവില്‍ വര്‍ക്കുകള്‍ 90 ശതമാനം പൂര്‍ത്തീകരിച്ച വസ്തുത ബോധപൂര്‍വ്വം മറച്ചുവെക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.
ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന കെല്‍ട്രോണിന് അഡ്വാന്‍സ് തുക കൈമാറുന്നത് വൈകുന്നതുമൂലമാണ് ഇപ്പോള്‍ കാലതാമസം ഉണ്ടാകുന്നത്. ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് വെറും മൂന്ന് മാസത്തെ പ്രവര്‍ത്തികളാണ് ഇനി ബാക്കിയുള്ളത്. വിവരമില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കരുതെന്ന് ഷാഫി പറമ്പില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."