HOME
DETAILS

'നവകേരളം-2018': മേളയില്‍ പട്ടുനൂല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ അറിയാം

  
backup
May 24 2018 | 06:05 AM

%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-2018-%e0%b4%ae%e0%b5%87%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

 

പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'നവകേരളം 2018' മേളയില്‍ പട്ട് നൂല്‍ പുഴു കര്‍ഷകരുടെ സംഘടനയായ സില്‍ക്കോ സൊസൈറ്റിയുടെ സ്റ്റാളില്‍ 'മണ്ണ് മുതല്‍ പട്ട് വരെ' എന്ന പേരില്‍ പട്ട് നെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങങ്ങളുടെ മാതൃക കാണികള്‍ക്ക് കൗതുകമാവുന്നു.
കൂടാതെ പലതരം പട്ടുല്‍പ്പന്നങ്ങളെ സംബന്ധിച്ച വിവരങ്ങളും പട്ടുവസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് വ്യക്തമായ അവബോധവും നല്‍കുന്നു. പട്ടുനൂല്‍കൃഷിയെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി മള്‍ബറി-കൊക്കൂണ്‍ ഉല്‍പാദക സംഘമായ സില്‍കോയാണ് സ്ത്രീകളെയും യുവജനതയെയും ആകര്‍ഷിക്കുന്ന തരത്തില്‍ പട്ട് നെയ്യുന്നതിന്റെ മാതൃക അവതരിപ്പിക്കുന്നത്.
മള്‍ബറിച്ചെടികള്‍ നട്ടുവളര്‍ത്തി അതിന്റെ ഇല തീറ്റയായി കൊടുത്ത് പട്ടുനൂല്‍പുഴുകളെ വളര്‍ത്തി കൊക്കൂണ്‍ ഉത്പ്പാദിപ്പിക്കുന്ന രീതിയാണിത്. അംഗീകൃത മുട്ടയുല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാക്കുന്ന രോഗവിമുക്തമായ മുട്ടക്കൂട്ടങ്ങള്‍ വിരിഞ്ഞിറങ്ങിയ പുഴുക്കല്‍ മള്‍ബറി ഇല തിന്ന് ശരാശരി 28 ദിവസം കൊണ്ടാണ് നൂല്‍ച്ചുറ്റി കൊക്കുണായി മാറുന്നത്. ഒരു കൊക്കൂണില്‍ നിന്ന് 1500 മീറ്റര്‍ നൂല്‍വരെ ഉല്‍പാദിപ്പിക്കും. കൊക്കുണിനകത്ത് പ്യൂപ്പ ദിശയിലുള്ള പുഴുവടക്കമാണ് പട്ടുനൂല്‍ എടുക്കാന്‍ വിപണിയിലെത്തിക്കുന്നത്.
കര്‍ഷകര്‍ക്ക് മാസംതോറും ആദായം ലഭിക്കുന്ന ഒന്നാണ് മള്‍ബറി കൃഷി. ഒരേക്കര്‍ സ്ഥലത്ത് 5000 മള്‍ബറി ചെടി വരെ നട്ടുപിടിപ്പിക്കാം.
വെള്ളപ്പൊക്കം, വരള്‍ച്ച എന്നീ പ്രകൃതി ദുരന്തങ്ങളെ അതിജീവിപ്പിക്കാനുള്ള കഴിവും മള്‍ബറി ചെടിക്കുണ്ടെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നു. ഒരുതവണ നട്ടുപിടിപ്പിച്ച മള്‍ബറി തോട്ടത്തില്‍ നിന്നും 15 മുതല്‍ 20 വര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുക്കാം. മള്‍ബറിത്തോട്ടം സജ്ജമായാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഘുവായി ചെയ്യാവുന്ന ജോലിയാണ് പട്ടുനൂല്‍ പുഴുക്കളെ വളര്‍ത്തല്‍. മുട്ടവിരിഞ്ഞ് കൊക്കൂണ്‍ ആകുന്നത് വരെയുള്ള 28 ദിവസത്തിനുള്ളില്‍ പടംപൊഴിക്കുന്ന അഞ്ചു ഘട്ടങ്ങളായുള്ള മാതൃകയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago