ഏറനാട് താലൂക്കില്‍ മുന്‍ഗണനാ ലിസ്റ്റിലെ 27 അനര്‍ഹരെ ഒഴിവാക്കി
മഞ്ചേരി: പുതിയ റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടത്തുന്നതിന്റെ ഭാഗമായി ഏറനാട് താലൂക്കില്‍ സിവില്‍ സപ്ലൈ വിഭാഗം ഇന്നലേയും പരിശോധന നടത്തി. ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ തെരട്ടമ്മല്‍ ഭാഗത്ത് 134 വീടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടാന്‍ അര്‍ഹതയില്ലാത്ത 27 റേഷന്‍ കാര്‍ഡ് ഉടമകളുണ്ടന്ന് കണ്ടെത്തി.
മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്ന് സിവില്‍ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ഏറനാട് താലൂക്കിലെ മഞ്ചേരി നഗരസഭയിലുള്ള പയ്യനാട്, പിലാക്കല്‍ മേലാക്കം, പാലക്കുളം, ചോലക്കല്‍ എന്നിവിടങ്ങളിലും അരീക്കോട് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ ഇതിനു മുമ്പ് പരിശോധന നടത്തി നിരവധി അനര്‍ഹരെ കണ്ടത്തിയിരുന്നു. അനര്‍ഹരോട് സ്വയം ഒഴിവാകാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇത്തരം നിര്‍ദേശങ്ങള്‍ പലരും മുഖവിലക്കെടുക്കാത്തതിനെ തുടര്‍ന്നാണ് റെയ്ഡ് ശക്തമാക്കിയിരിക്കുന്നത്.
ഏറനാട് താലൂക്ക് സിവില്‍ സപ്ലൈ ഓഫിസര്‍ സി രാധാകൃഷ്ണന്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഫക്രുദ്ദീന്‍ അലി, ആര്‍ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."