മൂലത്തറ ഇടത് കനാല്‍ പൊളിച്ചു: ഒന്നാം വിളക്ക് വെള്ളമില്ലെന്ന് കര്‍ഷകര്‍
പാലക്കാട് :ഇത്തവണ ഒന്നാം വിളവിറക്കാനുള്ള ഞാറ്റടി തയാറാക്കാന്‍ മൂലത്തറ ഇടത് കനാലിലൂടെ വെള്ളം കിട്ടില്ലെന്ന് ഉറപ്പായി. ഇതോടെ ഇടത് കനാല്‍ പ്രദേശത്തുളള 10,000 ഏക്കറോളം വരുന്ന പ്രദേശത്തു് കനാല്‍ വെള്ളം ഉപയോഗിച്ച് ഞാറ്റടി തയാറാക്കാന്‍ കഴിയാത്ത അവസ്ഥ വരും.
ഇതിനു പുറമെ മീങ്കരയിലേക്ക് കുടിവെള്ളത്തിനുള്ള വെള്ളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുമെന്നുനാട്ടുകാരും കര്‍ഷകരും പറയുന്നു. മൂലത്തറ ജലസംഭരണിയുടെ നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതിന്റെ ഭാഗമായി ചിറ്റൂര്‍പുഴ പദ്ധതിയുടെ മൂലത്തറ ഭാഗത്തെ ഇടത് കര കനാല്‍ വെട്ടി പൊളിച്ചിട്ടതിനാല്‍ മെയിന്‍ കനാല്‍ വഴി വെള്ളം തുറക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇപ്പോള്‍ മൂലത്തറയിലെത്തുന്ന വെള്ളം ചിറ്റൂര്‍ പുഴയിലേക്ക് തുറന്നു വിട്ടു കൊണ്ടിരിക്കുകയാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ പ്രവര്‍ത്തികള്‍ മൂലമാണ് ഇത്തവണ കര്‍ഷകര്‍ക്കും, കുടിവെള്ളത്തിനും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായിട്ടുള്ളത്. ഇനി കനത്ത മഴ കിട്ടിയാല്‍ മാത്രമേ ഇടതുകരയിലെ കര്‍ഷകര്‍ക്ക് ഒന്നാം വിളവിറക്കാന്‍ കഴിയുകയുള്ളു.രണ്ടു മാസം മുന്‍പാണ് മണ്ണും കല്ലും കടത്താന്‍ കനാല്‍ പൊളിച്ചതിനു ശേഷം കുറുകെ മണ്ണിട്ട് വാഹനങ്ങള്‍ക്കു പോകാനുള്ള വഴിയുണ്ടാക്കിയത് .എന്നാല്‍ ഇതുവരെ പൊളിച്ച ഭാഗം നന്നാക്കി ജലവിതരണം സുഗമമാക്കാന്‍ അധികൃതര്‍ തയറായിട്ടില്ല.
ഇതിനിടയില്‍ ഒന്നാം വിളയ്ക്ക് ഞാറ്റടി തയാറാക്കാനും, ഞാറു പാകാനുമുള്ള വെള്ളം മേയ് 15 നു ശേഷം ആളിയാര്‍ ഡാമില്‍ നിന്നും വിട്ടു കിട്ടേണ്ടതുണ്ടെങ്കിലും അതും ഇതുവരെ തുറന്നു വിട്ടിട്ടില്ല. ദിവസം 300 ഘനയടി വെള്ളം ആളിയാറില്‍ നിന്നും കേരളത്തിന് നല്‍കണം. ഇപ്പോള്‍ അതും കിട്ടുന്നില്ല. ആളിയാറില്‍ നിന്നും വെള്ളം വിട്ടാലും ഇടതുകരയിലെ കര്‍ഷകര്‍ക്ക് വെള്ളം വിട്ടു കൊടുക്കാനും പറ്റാത്ത സ്ഥിതിയില്‍ വലതുകരകനാലിലേക്കോ, പുഴയിലേക്കോ ഒഴുക്കി വിടണം.
വിഷു കഴിഞ്ഞ ഉടന്‍ കിട്ടിയ മഴയില്‍ ഞാറ്റടി തയാറാക്കിയ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഞാറ് പറിച്ചു നടനും കഴിയുന്നില്ല. ഴിഞ്ഞ രണ്ടു വര്‍ഷമായി ജില്ലയില്‍ ഉണ്ടായ വരള്‍ച്ച മൂലം നെല്‍കൃഷി ഉണക്കം നേരിട്ട് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇത്തവണ കാലവര്‍ഷം തുടങ്ങും മുന്‍പ് ലഭിച്ച മഴ ചെറിയ അനുഗ്രഹമായിരുന്നു. നാല്‍ വെള്ളം കൂടി യഥാസമയം കിട്ടിയിരുന്നെങ്കില്‍ ഒന്നാം വിള നന്നായി ഇറക്കാന്‍ കഴിയുമാ യിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത് .കഴിഞ്ഞ രണ്ടു മാസത്തോളമായി ഇടതുകര കനാലിലൂടെ വെള്ളം ലഭിച്ചിട്ടെന്നും കര്‍ഷകര്‍ പറയുന്നു മഴക്ക് മുന്‍പ് പൊളിച്ച കനാല്‍ നന്നാക്കി ജലവിതരണം സുഗമമാക്കിയില്ലെങ്കില്‍ മഴക്കാലത്ത് വെള്ളം പുഴയിലേക്ക് ഒഴുക്കി കളയേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."