പകര്‍ച്ചവ്യാധി തടയല്‍: ഇരിട്ടി നഗരസഭയില്‍ മുന്‍കരുതല്‍ പരിശോധന
ഇരിട്ടി: മഴക്കാലത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന്റെ ഭാഗമായി നഗരസഭ സ്‌ക്വാഡ് ഇരിട്ടി നഗരത്തിലെ ബഹുനില കെട്ടിടങ്ങളുടെ ശുചിത്വം പരിശോധിക്കും. ഇതിനു മുന്നോടിയായി ഇന്നും നാളെയുമായി നഗരത്തിലെ മുഴുവന്‍ കെട്ടിടങ്ങളിലെയും ടെറസുകളും സണ്‍ഷേഡുകളും പരിസരവും വൃത്തിയാക്കുന്നതിനും വെള്ളം കെട്ടികിടന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും വ്യാപാരികള്‍ക്കും മറ്റ് സ്ഥാപന ഉടമകള്‍ക്കും നഗരസഭ നിര്‍ദേശം നല്‍കി.
മെയ് 26ന് ഇരിട്ടി നഗരം വ്യാപാരികളുടെയും ചുമട്ട് ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്, വര്‍ക്ക്‌ഷോപ്പ് , രാഷ്ട്രീയ യുവജന സംഘടനകളുടെയും കുടുംബശ്രീ ഹരിതസേ ന പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ശുചീകരിക്കാന്‍ തീരുമാനിച്ചു. 27 ന് 33 വാര്‍ഡുകളിലും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണവും ഗൃഹസന്ദര്‍ശനവും ഡ്രൈഡേയും നടത്തും. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ നടന്ന സംഘാടക സമിതി യോഗം നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. സരസ്വതി അധ്യക്ഷയായി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത്, ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. പി.എ നസീര്‍, കെ. ശ്രീധരന്‍, പി.കെ മുസ്തഫ . അയൂബ് പൊയിലന്‍, എഴുത്തന്‍ രാമകൃഷ്ണന്‍, റജി തോമസ്, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി മോഹന്‍, ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ റുബീന റഫീഖ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."