ഒറ്റനമ്പര്‍ ചൂതാട്ടം: പ്രധാന പ്രതി പിടിയില്‍
തളിപ്പറമ്പ്: സഞ്ചരിക്കുന്ന ഒറ്റനമ്പര്‍ ചൂതാട്ടത്തിലെ പ്രധാനിയെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും പിടികൂടി. കാഞ്ഞങ്ങാട് സ്വദേശി കാര്‍ത്തികയില്‍ എ. അഭിനേഷ്(28) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 23ന് തളിപ്പറമ്പ് സെയദ് നഗറില്‍ വച്ച് ഒറ്റനമ്പര്‍ ചൂതാട്ടം സംഘത്തില്‍പെട്ട കാഞ്ഞിരങ്ങാട്ടെ കളപ്പറമ്പില്‍ ജയരാജന്, സി.എച്ച് നഗറിലെ പി.കെ സിദ്ദീഖ്, പുളിമ്പറമ്പിലെ സി.പി ഹംസക്കുട്ടി, കാര്യാമ്പലത്ത ഉണ്ട ജാഫര്‍ എന്നിവരെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിനേഷിനെക്കുറിച്ച് സൂചന ലഭിച്ചത്. പൊലിസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് കര്‍ണാടക കേന്ദ്രമാക്കി മൊബൈല്‍ഫോണ്‍ വഴി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൂതാട്ടം തുടരുകയായിരുന്ന അഭിനേഷ് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് എത്തിയതായി വിവരത്തെ തുടര്‍ന്നാണ് പൊലിസ് സംഘം എത്തി ഇയാളെ പിടികൂടിയത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒറ്റനമ്പര്‍ ചൂതാട്ട സംഘത്തിന് സംസ്ഥാന ലോട്ടറിയോട് കിടപിടിക്കുന്ന ആധുനിക സംവിധാനങ്ങളുണ്ട്.
സ്വന്തം സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത് ചൂതാട്ട സംഘം പ്രവര്‍ത്തിക്കുന്നത്. ചൂതാട്ട സംഘത്തലവന് അരവിന്ദന്റെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്ന അഭിനേഷ് സ്വന്തമായി ഒരു സംഘത്തിന് രൂപം നല്‍കുകയായിരുന്നു. ഇയാളുടെ കീഴില്‍ വാഹനങ്ങളില്‍ ചൂതാട്ടം നടത്തുന്ന മൂന്നംഗസംഘം കൂടിയുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, കെ.വി രമേശന് എന്നിവരും അഭിനേഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."