എല്‍.ഡി.എഫ് മണ്ഡലം കണ്വന്ഷന്
പെരിന്തല്‍മണ്ണ: എല്‍.ഡി.എഫ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കണ്വന്ഷന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സി.പി.ഐ സംസ്ഥാന എക്സികുട്ടീവ് അംഗം കെ.പി രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. മാനവികത ഉള്കൊള്ളുന്നവര്ക്ക് ബി.ജെ.പി-ആര്.എസ്.എസ് നടപടികള്‍ ആശങ്കയും ഉളവാക്കുന്നതായി അദ്ദേഹം പറഞ്ഞു. നിയമ സഭാ സാമാജികരല്ലാത്തവരെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമാക്കി ഫാസിസ്റ്റ് നടപടികള്‍ക്ക് വേഗം വര്‍ധിപ്പിക്കാനാണ് വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ നീക്കം, അദ്ദേഹം പറഞ്ഞു. ഹംസ പാലൂര് അധ്യക്ഷനായി. സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടി, മന്ത്രി കടന്നപ്പളളി രാമചന്ദ്രന്, എം.എല്‍.എമാരായ വി അബ്ദു റഹ്മാന്, ജയിംസ് മാത്യു, വിജയദാസ്, മുഹമ്മദ് മുഹ്സിന് എം.എല്‍.എ, സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ഞൂറ്റിഒന്നംഗ കമ്മിറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."