പറമ്പില്‍പീടികയില്‍ മഞ്ഞപ്പിത്തം പടരുന്നു
പെരുവള്ളൂര്‍: പറമ്പില്‍പീടിക കൊടശ്ശേരിപ്പറ്റയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തോതില്‍ മഞ്ഞപ്പിത്തം പടരുമ്പോഴും ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിസംഗത. ഇതിനകം പ്രദേശത്തെ ഇരുപതിലധികം പേര്‍ക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായത്.
കൊടശ്ശേരിപ്പറ്റ ഹിദായത്തുല്‍ ഇസ്ലാം മദ്റസയിലെ പതിനഞ്ചോളം വിദ്യാര്‍ഥികളും ഇതിലുള്‍പ്പെടും. രോഗം സ്ഥിരീകരിച്ചവര്‍ വിവിധ ആശുപത്രികള്‍ ചികിത്സ തേടി.
ചിലരെ കിടത്തി ചികിത്സയ്ക്കും വിധേയമാക്കിയിട്ടുണ്ട്. പ്രദേശത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ദിനംപ്രതി മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും ആരോഗ്യ വകുപ്പ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. രോഗം പടരാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ നാട്ടുകാര്‍ കൂടുതല്‍ ആശങ്കയിലാണ്. കുട്ടികളിലാണ് ഏറെയും മഞ്ഞപ്പിത്തം പടരുന്നുവെന്നതും ഇവരെ പ്രയാസത്തിലാക്കുന്നുണ്ട്.
രോഗം കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."