HOME
DETAILS

മൂന്നാറില്‍ സി.പി.എം സമരം ആര്‍ക്കുവേണ്ടി?

  
backup
March 24 2017 | 21:03 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82

മൂന്നാറില്‍ ദേവീകുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.എം ജില്ലാകമ്മിറ്റി സബ് കലക്ടറുടെ ഓഫിസിന് മുന്നില്‍ നടത്തിവരുന്ന സമരം സി.പി.എം പുലര്‍ത്തിപ്പോരുന്നുവെന്ന് പറയപ്പെടുന്ന അടിസ്ഥാന ആശയങ്ങള്‍ക്ക് കടക വിരുദ്ധമാണ്. ഭൂമാഫിയക്കെതിരേയും അനധികൃത ഭൂമി കൈയേറ്റത്തിനെതിരേയും സന്ധിയില്ലാസമരം നടത്തുമെന്ന് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അടിസ്ഥാന വര്‍ഗത്തിന്റെയും പേരില്‍ ആണയിടുന്ന സി.പി.എം വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ക്വാറി ഉടമകള്‍ക്കുവേണ്ടിയും സബ്കലക്ടര്‍ക്കെതിരേ സമരം നടത്തുന്നത് വിരോധാഭാസം തന്നെ.

വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് അദ്ദേഹം പ്രഖ്യാപിച്ച മൂന്നാര്‍ ഓപറേഷന്‍ തകര്‍ത്തതിനെ അനുസ്മരിപ്പിക്കുകയാണിപ്പോള്‍ വീണ്ടും സി.പി.എം ജില്ലാ കമ്മിറ്റി. അനധികൃത ഭൂമി കൈയേറ്റത്തിനെതിരേ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മൂന്നാറില്‍ നടത്തിയ പോരാട്ടത്തെ പരാജയപ്പെടുത്താന്‍ സി.പി.എമ്മിനൊപ്പം സി.പി.ഐയും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് സി.പി.എം തനിച്ചുതന്നെ ഭൂമാഫിയകള്‍ക്കു വേണ്ടി മൂന്നാറില്‍ സമരം ചെയ്യുന്നു. സി.പി.ഐ ആകട്ടെ ഈ സമരത്തിനോട് എതിര്‍പ്പാണ്. കഴിഞ്ഞദിവസം മൂന്നാറില്‍ കേരള പ്ലാന്റേഷന്‍ ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ വിഷയത്തിലുള്ള സി.പി.ഐയുടെ എതിര്‍പ്പ് തുറന്നുപറയുകയും ചെയ്തു. മൂന്നാറിലെ ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണങ്ങളും മൂന്നാറിന്റെ പരിസ്ഥിതിക്ക് വമ്പിച്ച ആഘാതം സൃഷ്ടിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാടാണ് നിയമസഭാ കമ്മിറ്റി നിയമസഭയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് മൂന്നാറിലെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയണമെന്നാണ്. ഇതു തന്നെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനവുമെന്നാണ് കാനം പറഞ്ഞുവച്ചത്. ഈ തീരുമാനം സബ് കലക്ടര്‍ മൂന്നാറില്‍ നടപ്പാക്കുമ്പോള്‍ അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ടു സി.പി.എം ജില്ലാകമ്മിറ്റി ദേവീകുളത്ത് സമരം ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ്. ഒരുവശത്ത് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും മറുവശത്ത് ക്വാറി മാഫിയകള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടി സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരേ സമരത്തിലേര്‍പ്പെടുകയും ചെയ്യുന്ന നിലപാട് സി.പി.എം പോലുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് ചേര്‍ന്നതാണോ? അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണനാളുകളില്‍ മൂന്നാറില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ വന്നാല്‍ കാലുവെട്ടുമെന്ന് പറഞ്ഞ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം മണി ഇന്ന് മന്ത്രിയാണ്. അതിരപ്പിള്ളിയില്‍ വനം കുറേ പോയാലും കുഴപ്പമില്ലെന്ന പക്ഷക്കാരനാണ് അദ്ദേഹമിപ്പോള്‍. എന്തുവന്നാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് 1982 മുതല്‍ പലരും പറഞ്ഞുപോരുന്നതാണെന്നും പദ്ധതി നടപ്പാവാന്‍ പോകുന്നില്ലെന്നും കുറേ കഴിയുമ്പോള്‍ മന്ത്രി എം.എം മണി നിര്‍ത്തിക്കോളുമെന്നും കാനം രാജേന്ദ്രനും പറയുന്നു.

സര്‍ക്കാരിന്റെ തീരുമാനമാണ് ദേവികുളം സബ്കലക്ടര്‍ നടപ്പാക്കുന്നത്. വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പാറമടകളിലെ ക്വാറികള്‍ക്കുമെതിരേയാണ് അദ്ദേഹം നടപടികളെടുക്കുന്നത്. സാധാരണക്കാരന്‍ വീട് വയ്ക്കുന്നതിനോ കടകള്‍ തുറക്കുന്നതിനോ അദ്ദേഹം എതിര്‍ക്കുന്നില്ല. സാധാരണക്കാരനു വേണ്ടി വാദിക്കുന്ന സി.പി.എം മൂന്നാറില്‍ ആര്‍ക്കുവേണ്ടിയാണ് അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെടുന്നത്? സര്‍ക്കാര്‍ ഭൂമിയില്‍ പണിത അനധികൃത കെട്ടിടങ്ങളും ഭൂമി കൈയേറ്റങ്ങളും തിരികെ പിടിക്കണമെന്ന് കോടതി ഉത്തരവും വന്നതാണ്. നിയമസഭാ സമിതിയുടെയും തീരുമാനം ഇതാണ്.

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയത് തിരികെ പിടിക്കണമെന്ന് സുപ്രിംകോടതി വിധിയും വന്നതാണ്. കോടിക്കണക്കിന് രൂപം പിഴ ഈടാക്കാവുന്ന ക്രമക്കേടുകളാണ് മൂന്നാറിലെ വന്‍കിട ക്വാറികളില്‍ നടക്കുന്നത്. സംസ്ഥാനത്തൊട്ടാകെ അഞ്ചു ലക്ഷം ഹെക്ടര്‍ ഭൂമി ഭൂമാഫിയകളുടെ കൈയിലാണെന്ന് പറയപ്പെടുമ്പോള്‍ ഇതിനെതിരേ സമരം ചെയ്യേണ്ട സി.പി.എം കൈയേറ്റക്കാര്‍ക്കു വേണ്ടിയും അനധികൃത ക്വാറി ഉടമകള്‍ക്കുവേണ്ടിയും ദേവീകുളം സബ് കലക്ടര്‍ക്കെതിരേ സമരം ചെയ്യുന്നതിലെ അരമന രഹസ്യമാണ് പൊതുസമൂഹത്തിനറിയേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago