മുഹമ്മദലിയുടെ റമദാന്‍ സേവനത്തിന് ഒന്നര പതിറ്റാണ്ട്
താമരശ്ശേരി: ചാലുമ്പാട്ടില്‍ മുഹമ്മദലി താമരശ്ശേരി ടൗണിലെ കുന്നിക്കല്‍ ജുമുഅത്ത് പള്ളിയില്‍ നോമ്പുതുറക്കുള്ള വിഭവങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. ദിവസവും നൂറില്‍പ്പരം പേര്‍ക്ക് നോമ്പുതുറ സൗകര്യം ഒരുക്കുന്ന നാട്ടുകാര്‍ സ്‌നേഹ പൂര്‍വം ആക്കിണി എന്ന് വിളിക്കുന്ന മുഹമ്മദലിയുടെ അധ്വാനവും സേവനവും ശ്രദ്ധേയമാണ്. നോമ്പുതുറ വിഭവങ്ങള്‍ വാങ്ങുന്നതിന് പണം കണ്ടെണ്ടത്താനും ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനും അതു പാക്ക് ചെയ്ത് നോമ്പുതുറ സമത്ത് പള്ളിയില്‍ വിതരണം നടത്താനും മുഹമ്മദലി സദാസന്നദ്ധമാണ്.
കഴിഞ്ഞ 15 വര്‍ഷങ്ങളായി പള്ളിയിലെ തന്റെ റമദാന്‍ സേവനം ഒരുദിവസം പോലും മുടങ്ങിയിട്ടില്ലെന്നും കുടുംബക്കാരുടെയും അയല്‍വാസികളുടെയും നോമ്പുതുറ ക്ഷണം സ്‌നേഹപൂര്‍വം നിരസിക്കലാണെന്നും സര്‍വശക്തന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചാണ് ഈ ദൗത്യമെന്നും മുഹമ്മദലി പറയുന്നു. വിദ്യാര്‍ഥിയായ മകന്‍ ഹിജാസും കൂട്ടുകാരും ഇപ്പോള്‍ മുഹമ്മദലിയെ സഹായിക്കാന്‍ എത്താറുണ്ട്.
പള്ളി കമ്മിറ്റിയംഗങ്ങള്‍ മാറിവരുമെങ്കിലും ഇഫ്താറിന്റെ കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എപ്പോഴും മുഹമ്മദലിയായിരിക്കും. താമരശ്ശേരി ടൗണിലെത്തുന്ന യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പള്ളിയിലെ നോമ്പുതുറ ഏറെ ആശ്വാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."