പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകള്‍
വേങ്ങര: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്‌തെന്നു പരാതി. കണ്ണുരോഗം ബാധിച്ച് ചികിത്സക്കെത്തിയ കുട്ടികള്‍ക്ക് കടുത്ത് അസ്വസ്ഥത ബാധിച്ചതോടെ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പറപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ക്ക് പഴയ മരുന്നുകള്‍ നല്‍കിയത്. കണ്ണുരോഗം ബാധിച്ച് ആശുപത്രിയിലെത്തിയ അമ്പലവന്‍ വെട്ടിക്കാട്ട് സഹീദിന്റെ മക്കള്‍ മുഹമ്മദ് സജീല്‍ (11), ജസീല്‍ (13) എന്നിവര്‍ക്കാണ് ചെവ്വാഴ്ചയും ബുധനാഴ്ച്ചയുമായി നവംബര്‍ 2016 ല്‍ കലാവധി കഴിഞ്ഞ സിപ്രോപ്ലോസൈന്‍ ഐ ഡ്രോപ്പ് നല്‍കിയത്.
കുട്ടിയുടെ കണ്ണില്‍ മരുന്നുറ്റിച്ചതോടെ കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണില്‍ കൂടുതല്‍ രക്തം പരക്കുകയും ചെയ്തു. കണ്ണിന്റെ ചുറ്റുഭാഗവും തടിച്ചു വന്നതിനെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും മരുന്ന് പരിശോധിച്ചപ്പോഴാണ് കാലപ്പഴക്കം ചെന്നമരുന്നുകളാണെന്ന് കണ്ടെത്തിയത്. രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ഇവിടെ ലഭ്യമല്ലെന്നും ഡോക്ടറുടെ സേവനം ഇല്ലെന്നും ആരോപിച്ച് പഞ്ചായത്തിലെ വിവിധ യുവജന സംഘടനകള്‍ ദിവസങ്ങള്‍ക്കു മുമ്പ് ആശുപത്രി ഉപരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."