രാത്രി പരിശോധന: ഒരു ലക്ഷം രൂപയോളം പിഴ ഈടാക്കി
മലപ്പുറം: ജില്ലയില്‍ എടപ്പാള്‍ ജങ്ഷനിലും ചമ്രവട്ടം ജങ്ഷനിലും മോട്ടോര്‍ വാഹന വകുപ്പ് രാത്രികാല പരിശോധന നടത്തി. 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു ലക്ഷം രൂപയോളം പിഴ ഈടാക്കി.
ഓവര്‍ലോഡ് കയറ്റിയ 18 വാഹനങ്ങള്‍, രാത്രികാലങ്ങളില്‍ തീവ്രതയേറിയ ലൈറ്റുകളും ബ്രേക്ക് ലൈറ്റ്, ഹെഡ് ലൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ 16 വാഹനങ്ങള്‍, നിയമപരമായ നിര്‍ദേശങ്ങള്‍ പാലിക്കാത്ത എട്ട് വാഹനങ്ങള്‍ എന്നിവക്കെതിരേ നടപടി സ്വീകരിച്ചു. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ഒരു വാഹനവും ഇന്‍ഷൂറന്‍സ് ഇല്ലാത്ത ഒരു വാഹനവും എയര്‍ ഹോണ്‍ ഉപയോഗിച്ച ഒരു വാഹനവും പിടികൂടി. ഡ്രൈവര്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച അഞ്ചു പേര്‍ക്കെതിരേയും നിയമ വിരുദ്ധമായി വാഹന ഘടനയില്‍ മാറ്റം വരുത്തിയ മൂന്ന് വാഹനങ്ങള്‍ക്കെതിരേയും ഓവര്‍ സ്പീഡില്‍ വാഹനം ഓടിച്ച ഒരാള്‍ക്കെതിരേയും അമിത വേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ച ആറു പേര്‍ക്കെതിരേയും മൊബൈല്‍ ഉപയോഗിച്ച് വാഹനം ഓടിച്ച മൂന്ന് പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ എം.പി അജിത്കുമാര്‍, ജില്ലയിലെ ഫ്‌ളയിങ് സ്‌ക്വാഡ് എം.വി.ഐമാര്‍, പൊന്നാനി സബ് ആര്‍.ടി.ഓഫിസിലെ ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."