HOME
DETAILS
MAL
സഊദിയുടെ സഹായത്തോടെ ചൈനയുടെ ചാന്ദ്രദൗത്യം
backup
May 24 2018 | 09:05 AM
ജിദ്ദ: സഊദിയുടെ സഹായത്തോടെ ചൈനയുടെ ചാന്ദ്രദൗത്യം. കഴിഞ്ഞ തിങ്കളാഴ്ച ചൈന വിജയകരമായി വിക്ഷേപിച്ച ലൂണാര്‍ കമ്യൂണിക്കേഷന്‍ റിലേ സാറ്റലൈറ്റിലാണ് സഊദി വികസിപ്പിച്ച സംവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.
കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്‍ഡ് ടെക്നോളജി സിറ്റിയും ചൈന നാഷനല്‍ സ്പേസ് അഡ്മിനിസ് ട്രേഷനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഓപ്റ്റിക്കല്‍ കാമറയാണ് ചാങ്ഇ 4 എന്ന് പേരിട്ട ഈ സാറ്റലൈറ്റിന്റെ പ്രധാന പ്രത്യേകത.
ഇരുരാഷ്ട്രങ്ങളും തമ്മില്‍ നേരത്തെ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഉപഗ്രഹ സാമഗ്രികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2017ലാണ് ചൈന സഊദി പര്യവേഷണ സഹകരണ കരാര്‍ ഒപ്പുവച്ചത്. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."