മദ്‌റസാധ്യാപകന്റെ കൊലപാതകം: മലപ്പുറത്ത് പ്രതിഷേധമിരമ്പി
മലപ്പുറം: കാസര്‍ഗോഡ് ചൂരിയില്‍ മദ്‌റസാ അധ്യാപകനായ റിയാസ് മുസ്‌ലിയാരെ പള്ളിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.വൈ.എസ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ റാലി സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്ക് കനത്ത താക്കീതായി. കുന്നുമ്മല്‍ കലക്ടറുടെ വസതിക്കു സമീപം തുടങ്ങി സുന്നി മഹല്‍ ജങ്ഷനില്‍ പൊതു സമ്മേളനത്തോടെ സമാപിച്ച റാലിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമസ്തയുടേയും പോഷക സംഘടനകളുടേയും ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുത് നല്‍കാത്ത വിധം കേസ് രേഖകള്‍ തയാറാക്കുക, കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നല്‍കുക, കാസര്‍ഗോഡ് ജില്ലയിലും മധുര്‍ പഞ്ചായത്തിലും മുന്‍പ് നടന്ന കൊലപാതക കേസുകള്‍ പുനരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക, ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പ്രീണിപ്പിക്കുന്ന പൊലിസ് നയം തിരുത്തുക, മത സൗഹര്‍ദ്ദം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സര്‍വകക്ഷി സംഗമം നടത്തുക, വര്‍ഷങ്ങളായി സ്ഥലം മാറ്റത്തിന് വിധേയരാകാതെ തല്‍സ്ഥാനത്ത് തുടരുന്ന കാസര്‍ഗോഡ് ജില്ലയിലെ ചില പൊലിസ് ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി സ്ഥലം മാറ്റുക, രാഷ്ട്രീയ വര്‍ഗീയ സമര്‍ദ്ദത്തിന് വഴങ്ങാതെ നിഷ്പക്ഷമായി നീതി നടപ്പാക്കുന്ന കഴിവുറ്റ പൊലീസ് ഉദ്യോഗസ്ഥന്മാരെ ഈ പ്രദേശങ്ങളില്‍ നിയമിക്കുക, കടകള്‍, ബൈക്ക്, കാര്‍ മുതലായ പൊതു ജനങ്ങളുടെ വസ്തുവഹകള്‍ നശിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന് മതിയായ നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി.
റാലിക്ക് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാജി കെ. മമ്മദ് ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സി.എച്ച് ത്വയ്യിബ് ഫൈസി, സി. അബ്ദുല്ല മൗലവി, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, റഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ്, കെ.ടി.ഹുസൈന്‍ കുട്ടി മൗലവി, ശഹീര്‍ അന്‍വരി പുറങ്ങ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."