നിര്‍മാണ പ്രവൃത്തികള്‍ക്ക് നൂതന വിദ്യ പ്രയോജനപ്പെടുത്തും: മന്ത്രി
കുറ്റ്യാടി: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണ പ്രവൃത്തികള്‍ക്ക് നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു.
കാവിലുംപാറ-മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മേലെ കുരുടന് കടവ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃത്യസമയത്തു പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ കോടികളുടെ നഷ്ടമാണ് ഖജനാവിന് സംഭവിക്കുന്നത്. കഴിഞ്ഞ കാലത്തെ പോരായ്മകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാവിയില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിലെ അഴിമതികള്‍ ഗണ്യമായി കുറക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.കെ വിജയന് എം.എല്‍.എ അധ്യക്ഷനാകും. ആര്. സിന്ധു റിപ്പോര്‍ട്ട് അവതരപ്പിച്ചു.
കെ. സജിത്ത്, അന്നമ്മ ജോര്‍ജ്, കെ.എം സതി, പി.പി ചന്ദ്രന്, സി.പി ബാബുരാജ്, കെ.പി ശ്രീധരന്, പുഷ്പ തോട്ടുംചിറ, മായ പുല്ലാട്ട്, ബിബി പാറക്കല്‍, ജോസഫ് കാഞ്ഞിരത്തിങ്കല്‍, കെ. കൃഷ്ണന്, വി.പി സുരേഷ്, കെ.പി.സി മൊയ്തു, എം.പി രാജന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."