HOME
DETAILS
MAL
തിങ്കളാഴ്ച ഹര്‍ത്താല്‍; വാര്‍ത്ത വാസ്തവവിരുദ്ധമെന്ന്
backup
March 24 2017 | 22:03 PM
വടകര: വടകരയില്‍ കച്ചവടക്കാര്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരില്‍ ചിലയാളുകള്‍ ഹര്‍ത്താലുണ്ടെന്ന് പ്രചാരണം നടത്തുകയുണ്ടായി. വടകരയിലെ പീടിക തൊഴിലാളികള്‍ തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ അവരുടെ സമരം വിജയിപ്പിക്കുവാന്‍ വേണ്ടിയാണ് ഹര്‍ത്താലുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയതെന്നും മര്‍ച്ചന്റ്സ് അസോസിയേഷന് പത്രക്കുറിപ്പില്‍ പറഞ്ഞു.
കച്ചവട മാന്ദ്യത്തില്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്ന ചെറുകിട കച്ചവടക്കാര്‍ കൂലിവര്‍ധന അംഗീകരിക്കാന്‍ തയാറായിരിക്കെ സൂചനാ പണിമുടക്ക് നിര്‍ത്തിവയ്ക്കണമെന്നും മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."