ബംഗളൂരുവില്‍ മിണ്ടാത്ത മമത പിണറായിക്ക് ജന്മദിനാശംസ നേര്‍ന്നു
തിരുവനന്തപുരം: ബംഗളൂരുവില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഗണിച്ച മമതാ ബാനര്‍ജി അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു.
Birthday greetings to @CMOKerala @vijayanpinarayi Pinarayi Vijayan
— Mamata Banerjee (@MamataOfficial) May 24, 2018
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു. മമത വരുമ്പോള്‍ വേദിയിലിരിക്കുകയായിരുന്ന പിണറായിയെ കണ്ട ഭാവംപോലും നടിക്കാതെ ഇരിപ്പിടത്തിലേക്കുപോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ബി.ജെ.പിക്കെതിരേയുള്ള മതേതര ശക്തികളുടെ വിശാല ഐക്യത്തിന്റെ തുടക്കമായി വിശേഷിപ്പിക്കപ്പെട്ട ഈ ചടങ്ങിനിടയില്‍ ഇരുവരും പരസ്പരം മുഖാമുഖം കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇതിനു പിറ്റേന്നാണ് മമതയുടെ ആശംസ. ബംഗാളില്‍ ബദ്ധവൈരികളാണ് മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എമ്മും. തൃണമൂലിന്റെ മുന്നേറ്റമാണ് അവിടെ സി.പി.എമ്മിന്റെ അടിത്തറ തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."