നാളികേര കൃഷിയുടെ പ്രതാപം തിരിച്ച് കൊണ്ടുവരണം: മന്ത്രി ജി. സുധാകരന്‍
കുറ്റ്യാടി: സംസ്ഥാനത്തു നാളികേര കൃഷിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍തലത്തില്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചതായി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നടുപ്പൊയിലില്‍ പ്രവര്‍ത്തനം തുടങ്ങിയ കടത്തനാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ നീര പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെങ്ങുകൃഷിയെ ശക്തിപ്പെടുത്തി നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് പഴവര്‍ഗങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനും സംസ്‌കരിക്കാനും നടപടിവേണം. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്തരം രോഗങ്ങളെ ചെറുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അതു വേണ്ടത്ര വിജയിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ പി.ജി ജോര്‍ജ്ജ് അധ്യക്ഷനായി. കെ.കെ ലതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷെയര്‍ സമാഹരണം ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.സി മോഹനന്‍ ലോഗോ പ്രകാശനം ചെയ്തു. കെ. സജിത്ത്, കെ.പി കുഞ്ഞമ്മദ്കുട്ടി, കെ.പി രാജന്‍, പ്രമോദ് കക്കട്ടില്‍, പി. അമ്മദ് മാസ്റ്റര്‍, രാമദാസ് മണലേരി, സി.എന്‍ ബാലകൃഷ്ണന്‍ പ്രസംഗിച്ചു. പി.ടി വാസുദേവന്‍ സ്വാഗതവും കെ.ജി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."