പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി
പേരാമ്പ്ര: പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ടൗണിലെ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി.
സാഗര്‍ ഹോട്ടലില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി കാണപ്പെട്ട മര്‍വ ബിരിയാണി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മൊത്തക്കച്ചവട സ്ഥാപനത്തില്‍ നിന്നു 50 മൈക്രോണില്‍ താഴെയുള്ള കാരിബാഗുകളും പിടിച്ചെടുത്തു.
അനധികൃതവും ലൈസന്‍സില്ലാതെയും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്ന കല്ലോട് എല്‍.പി സ്കൂളിന് മുന്‍വശത്തുള്ള വഴിയോര പഴവര്‍ഗ കച്ചവട സ്ഥാപനം പരിശോധന തടസപ്പെടുത്തിയതിനാല്‍ ഉടമയ്ക്കെതിരേ നടപടി സ്വീകരിക്കാനും സ്ഥാപനം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും പൊലിസിനും കത്തു നല്‍കുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.എം ശശീന്ദ്ര കുമാര്‍ നേതൃത്വം നല്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.സി അരവിന്ദന്, എന്‍.ടി ജിതേഷ്, ഷാജി എന്‍.എം, ഉഷാ കുമാരി ടി.കെ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."