HOME
DETAILS

നിശ്ചയദാര്‍ഢ്യത്തോടെ മൂന്നാം വര്‍ഷത്തിലേക്ക്

  
backup
May 24 2018 | 20:05 PM

nishchaya-dhardyathode-munnottekk

ഇടതുമുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് ഇന്ന് രണ്ടണ്ടുവര്‍ഷം തികയുകയാണ്. കഴിഞ്ഞ രണ്ടണ്ടുവര്‍ഷം കൊണ്ടണ്ട് സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 

ഹ്രസ്വകാല അടിസ്ഥാനത്തില്‍ ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങളില്‍ ആശ്വാസം പകരുകയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടണ്ട ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖ രീതിയുമാണ് സര്‍ക്കാര്‍ മുമ്പോട്ടുകൊണ്ടണ്ടുപോകുന്നത്. ഇത് ഫലം കാണുന്നുണ്ടണ്ടുതാനും.
സര്‍ക്കാരിന് വിഭവപരിമിതിയുണ്ടണ്ട്. എന്നാല്‍, ഓഖി പോലുള്ള ദുരന്തമുണ്ടണ്ടായപ്പോഴോ അതിദുര്‍ബലവിഭാഗങ്ങള്‍ ജീവിതവൈഷമ്യങ്ങള്‍ നേരിട്ടപ്പോഴോ ആശ്വാസമെത്തിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായില്ല. അത് തടസ്സമായിക്കൂട എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിഷ്‌കര്‍ഷ ഉണ്ടണ്ടായിരുന്നു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വിഭവസമാഹരണത്തിനായി മുമ്പൊരുകാലത്തും ഇല്ലാത്തവിധം മൗലികമായ രീതികള്‍ ആവിഷ്‌കരിച്ചു. അതിന്റെ ദൃഷ്ടാന്തമാണ് ബജറ്റിനു പുറത്ത് അഞ്ചുവര്‍ഷം കൊണ്ടണ്ട് അമ്പതിനായിരം കോടി രൂപ കണ്ടെണ്ടത്തുന്നതിനായി ആവിഷ്‌കരിച്ച സംവിധാനം. അതിലൂടെ ആദ്യ രണ്ടണ്ടുവര്‍ഷം കൊണ്ടണ്ടുതന്നെ ഇരുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടണ്ട്. ഇത് രാജ്യത്തിനുതന്നെ മാതൃകയാണ്.
പൊതുവെ നാലു കാര്യങ്ങളില്‍ ഊന്നി നിന്നുകൊണ്ടണ്ട് മുന്നോട്ടുപോകാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ഒന്ന്, അധികാരവും അഴിമതിയും അനാശാസ്യതയും ഒക്കെ കൂടിക്കലര്‍ന്ന് രാഷ്ട്രീയാന്തരീക്ഷം ജീര്‍ണിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിലൊക്കെ വ്യാപരിക്കുന്നവര്‍ അധികാരത്തെ ഉപകരണമാക്കി രക്ഷപ്പെടുന്ന അവസ്ഥയും ഉണ്ടണ്ടായിരുന്നു.
എന്നാല്‍, കേരള സമൂഹത്തെ അത്തരം ജീര്‍ണതകളില്‍ നിന്ന് മോചിപ്പിച്ച് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം പകരംവയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം. ജീര്‍ണിച്ച ഭരണസംവിധാനത്തെ നവീകരിച്ച് അതിനെ സുതാര്യവും ശക്തവുമാക്കി. സിവില്‍ സര്‍വീസ് ജനക്ഷേമകരവും വികസനോന്‍മുഖവുമായ രീതിയില്‍ നവീകരിച്ച് ശക്തിപ്പെടുത്തുന്നതിന് തുടക്കംകുറിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ ശരിയും ശക്തവുമായ തീരുമാനങ്ങള്‍ എടുത്തു. കെട്ടിക്കിടന്ന ജനകീയ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടാനും ഇച്ഛാശക്തിയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.
രണ്ടണ്ട്, തടസ്സപ്പെട്ടു കിടന്നിരുന്ന പൊതുവികസന പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കി ദ്രുതഗതിയില്‍ മുന്നോട്ടുകൊണ്ടണ്ടുപോകാന്‍ ശ്രമമാരംഭിച്ചു. നാഷണല്‍ ഹൈവേയും മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയില്‍ പൈപ്പ് ലൈനും കൂടംകുളം ലൈനും എല്ലാം വേഗത്തില്‍ തീര്‍ക്കും എന്നുറപ്പുവരുത്താനും പുതിയ നിരവധി പദ്ധതികള്‍ ഏറ്റെടുക്കാനും കഴിഞ്ഞു. 131.6 കോടി മൊത്തം നഷ്ടം ഉണ്ടണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ 104 കോടി ലാഭം ഉണ്ടണ്ടാക്കുന്ന സ്ഥിതിയിലേക്കു മാറ്റി. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. നോക്കുകൂലി നിര്‍ത്തലാക്കി. സുഗമമായ വ്യവസായ നിക്ഷേപങ്ങള്‍ക്കാവശ്യമായ സാഹചര്യമൊരുക്കാന്‍ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' ഉറപ്പുവരുത്തി.
മൂന്ന്, സാമൂഹ്യക്ഷേമ മേഖലയില്‍ ശ്രദ്ധചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു. പൂട്ടിക്കിടന്ന കശുവണ്ടണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചു.
നാല്, കേരള മോഡല്‍ സാമൂഹിക വികസനം പുതിയ സാഹചര്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ അവയെ മറികടന്ന് ദീര്‍ഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പോട്ടുകൊണ്ടണ്ടുപോയി.
പൊതുവിദ്യാഭ്യാസ രംഗത്തെയാകെ നവീകരിച്ചു, നിലവാരം കൂടിയ ആധുനിക സൗകര്യങ്ങളെല്ലാം പൊതു ആരോഗ്യമേഖലയില്‍ തന്നെ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളജുകളെല്ലാം ആധുനികവല്‍ക്കരിക്കപ്പെടുകയാണ്. 8 ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബുകളും 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനവും വന്നുകഴിഞ്ഞു. അതേസമയം കുറഞ്ഞ ചെലവില്‍ കുടുംബത്തിനാകെ മികച്ച വൈദ്യശുശ്രൂഷ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജീകരിക്കാനും ശ്രദ്ധവയ്ക്കുന്നുണ്ട്. 170 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. അതാണ് 'ആര്‍ദ്രം' എന്ന പേരിലുള്ള മിഷനിലൂടെ ഈ സര്‍ക്കാര്‍ മുമ്പോട്ടുവച്ചിട്ടുള്ള പുതിയ ബദല്‍.
ഭവനരഹിതരായ എല്ലാവര്‍ക്കും കിടപ്പാടവും ജീവനോപാധിയും സാധ്യമാക്കുക എന്ന പുതിയ ബദല്‍ നയമാണ് ലൈഫ് മുന്നോട്ടുവയ്ക്കുന്നത്. നിര്‍മാണം മുടങ്ങിക്കിടന്ന 34,553 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മാനവ വികസന സൂചികയില്‍ കേരളത്തിന് ഉയര്‍ന്ന സ്ഥാനമാണ് ഐക്യരാഷ്ട്രസഭ നല്‍കിയത്. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ് സംസ്ഥാനത്തിന് ലഭിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയതിന് ഇന്ത്യ ടുഡേയുടെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്‌സ് അവാര്‍ഡും ലഭിച്ചു. വയോജന സംരക്ഷണത്തിനായി നാം നടപ്പാക്കിയ വയോമിത്രം പരിപാടിക്ക് വയോജന ശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചു.
ജനമൈത്രി പൊലിസ് സംവിധാനത്തിന് കോപ്‌സ് ടുഡേ ഇന്റര്‍നാഷനലിന്റെ പൊലിസ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. സൈബര്‍ കുറ്റാന്വേഷണ മികവിന് നാസ്‌കോം ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ അവാര്‍ഡ് ലഭിച്ചു. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് തെരഞ്ഞെടുത്തതും കേരളത്തെയാണ്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനമുള്ള സംസ്ഥാനം, പട്ടിക വിഭാഗങ്ങള്‍ക്കുള്ള വിഭവ വിഹിതം ജനസംഖ്യാനുപാതത്തിലും കൂടുതല്‍ വകയിരുത്തിയ സംസ്ഥാനം, ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തീരെ കുറഞ്ഞ സംസ്ഥാനം, ഏറ്റവും ഉയര്‍ന്ന ലിംഗാനുപാതമുള്ള സംസ്ഥാനം, വനിതാ-ശിശുക്ഷേമത്തിന് പ്രത്യേക വകുപ്പും ജെണ്ടര്‍ ബജറ്റിങ്ങും ഉള്ള ഏക സംസ്ഥാനം, വെളിയിട വിസര്‍ജനവിമുക്ത സംസ്ഥാനം, ഉയര്‍ന്ന ആരോഗ്യ-ജീവിത സൂചികയുള്ള സംസ്ഥാനം, ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍ സമഗ്ര പദ്ധതിയുള്ള സംസ്ഥാനം, ഇന്റര്‍നെറ്റ് പൗരന്‍മാരുടെ അവകാശമാക്കിയ സംസ്ഥാനം, സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയ സംസ്ഥാനം എന്നിങ്ങനെ കേരളത്തിന്റെ വിശേഷണങ്ങള്‍ ഏറെയാണ്. ഭരണത്തിന്റെ ഉന്നതതലങ്ങളിലെ രാഷ്ട്രീയ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ സാധിച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ഒരു ആരോപണം ഉന്നയിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നത് ഭരണത്തിന്റെ സുതാര്യതയും ബദല്‍ രാഷ്ട്രീയത്തിന്റെ കരുത്തുമാണ് കാണിക്കുന്നത്.
ഏത് കുറ്റകൃത്യവും ചെയ്തിട്ട് രക്ഷപ്പെട്ട് പോകാമെന്ന ധൈര്യം കേരളത്തില്‍ പലര്‍ക്കുമുണ്ടണ്ടായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടണ്ടാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടണ്ടായ പെരുമ്പാവൂര്‍ കേസ് മുതല്‍ ഈയിടെ നടന്ന വിദേശവനിതയുടെ കൊലപാതകം വരെയുള്ള കേസുകളില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരവും കാര്യക്ഷമവുമായ പല നേട്ടങ്ങളും ഉണ്ടണ്ടാക്കാന്‍ കഴിഞ്ഞുവെങ്കിലും നൂറു ശതമാനവും പൊലിസ് നന്നായി എന്ന് പറയാനാവില്ല. പൊലിസില്‍ ചിലരെയെങ്കിലും പിടികൂടിയിട്ടുള്ള കുറ്റവാസനയും ദുഃശീലങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അത്തരക്കാര്‍ക്ക് എതിരെ അതിശക്തമായ നടപടികള്‍ ഉണ്ടണ്ടായിക്കൊണ്ടണ്ടിരിക്കുകയാണ്. വര്‍ഗീയ ചേരിതിരിവും സംഘര്‍ഷമുണ്ടണ്ടാക്കാനും കലാപങ്ങള്‍ വരെ സൃഷ്ടിക്കാനും സാമൂഹ്യവിരുദ്ധ ശക്തികള്‍ പരിശ്രമിക്കുന്നുണ്ടണ്ട്. അത്തരത്തിലുള്ള ഒരു നീക്കത്തെയും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കുകയില്ല.
കേരളവികസനത്തിന് ലോകത്തിന്റെ ഏതു ഭാഗത്തുള്ള പ്രവാസിയുടെയും പണവും പ്രതിഭയും നൈപുണ്യവും ഉപയോഗിക്കാനും അവര്‍ക്കുകൂടി അതിന്റെ പ്രയോജനമുറപ്പുവരുത്താനും ഉതകുന്ന തരത്തില്‍ ലോക കേരളസഭ എന്ന സങ്കല്‍പം രൂപപ്പെടുത്തിയതും അത് നടപ്പിലാക്കിയതും ഈ സര്‍ക്കാരാണ്. സഹകരണത്തിലധിഷ്ഠിതമായ പുതിയൊരു വികസന സംസ്‌കാരമാണ് അത് മുന്നോട്ടുവയ്ക്കുന്നത്. പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എടുത്തുകൊണ്ടണ്ട് ഷാര്‍ജ ഭരണാധികാരിയുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു. ജയിലിലടയ്ക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ വരെ ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ കാരണമായി എന്നത് നയതന്ത്രത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന നടപടിയായി മാറി.
അതിവേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ഇന്ത്യയിലെ ജനങ്ങള്‍ ഉറ്റുനോക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇത് ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നു. ആക്രമണോല്‍സുക വര്‍ഗീയതയും കോര്‍പ്പറേറ്റുവല്‍ക്കരണം ഉള്‍പ്പെട്ട നവ ഉദാരവല്‍ക്കരണ നയങ്ങളുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. അവയ്‌ക്കെതിരെ ശക്തമായ ജനകീയ ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ച് പുതിയ പന്ഥാവ് വെട്ടിത്തുറന്ന് മുന്നോട്ടുപോകുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. കൂടുതല്‍ പ്രകാശപൂര്‍ണവും ഐശ്വര്യ സമൃദ്ധവുമായ ഒരു നവകേരളത്തിനായി ശരിയായ ദിശയില്‍ നമുക്കൊന്നായി മുന്നേറാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago