സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആസ്വാദകര്‍ നാട്ടിന്‍ പുറങ്ങളിലുള്ളവര്‍: യു.കെ കുമാരന്‍
പേരാമ്പ്ര: സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നഗരങ്ങളിലേതിനേക്കാള്‍ ആസ്വാദകരുള്ള മണ്ണ് നാട്ടിന്‍പുറങ്ങളാണെന്ന് വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു.
സാഹിത്യകാരനും നാടകകൃത്തുമായിരുന്ന ആര്‍.കെ രവിവര്‍മ്മ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികവും ഭാഷാശ്രി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭയമായി തന്റെ ലോകത്തു പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടായിരുന്ന ധിഷണാശാലിയായിരുന്നു ആര്‍.കെ രവിവര്‍മ്മയെന്ന് നിരൂപകന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ അഭിപ്രായപ്പെട്ടു. എന്‍.എ അബ്ദുല്‍ കരീം അധ്യക്ഷനായി. എന്‍.എ ഹാജി ഒറവില്‍, ജോസഫ് പൂതക്കുഴി, വി.ആലിസ് മാത്യു, സന്തോഷ് എരവട്ടൂര്‍, അനുസ്മരണ പ്രഭാഷണം നടത്തി.
ചിഞ്ചു പി.ജി (ബാല കഥകള്‍), ശിവപുരം സി.പി ഉണ്ണി നാണു നായര്‍ (ബാല കവിതകള്‍), ശാന്തരാമചന്ദ്രന്‍ (ബാല നാടകം), ഡോ. വരുണ്‍ ഹരീഷ് (ശാസ്ത്ര നോവല്‍), റോയ്കാ രാത്ര (കഥകള്‍), ഇ. ശശിധരന്‍ (കഥ), ആകര്‍ഷ വയനാട് (നോവല്‍), വിനു പ്രണവം (പ്രണയകഥകള്‍), ഡോ. സാജു എടച്ചേരി (കഥാപ്രദര്‍ശനം) എന്നിവര്‍ക്കാണ് ഭാഷാ ശ്രീ പുരസ്‌കാരം ലഭിച്ചത്.
മുരളീധരന്‍ പന്തിരിക്കര സ്വാഗതവും രതീഷ് ഇ. നായര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."