HOME
DETAILS

ഇസ്‌ലാമിന്റെ സൗന്ദര്യശാസ്ത്രം

  
backup
May 25 2018 | 01:05 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be

നീതിബോധവും സൗന്ദര്യബോധവുമാണ് ഇസ്‌ലാമിന്റെ സാമൂഹിക ആത്മീയ മാനങ്ങളുടെ ആധാരം. മനുഷ്യനെ സൃഷ്ടിച്ചു, അവനെ ഭാഷണം പഠിപ്പിച്ചു, സന്തുലിതത്വം സ്ഥാപിച്ചു. ഇവ മൂന്നും സ്രഷ്ടാവിന്റെ വലിയ അപരിമേയതകളായി സൂറതുറഹ്മാനില്‍ പറയപ്പെട്ടിരിക്കുന്നു. അതിലെ 'നൈതിക സന്തുലിതത്വം സ്ഥാപിച്ചുവെന്ന' പരാമര്‍ശത്തിന്റെ ആശയവ്യാപ്തിയാണ് ഈ പ്രപഞ്ചമാകെ. പ്രകൃതിയിലും മണ്ണിലും മനസിലും നിയമങ്ങളിലുമെല്ലാമുള്ള ജീവിതാനുകൂലമായ താളം എന്നാണ് മീസാന്‍ എന്നതിന്റെ ലളിതമായ വിവക്ഷ. കടലിനൊരു കര, ഉത്ഥാനത്തിനൊരു പതനം, മഴക്കൊരുവെയില്‍ തുടങ്ങിയവയാണ് പ്രകൃതിയിലെ താളം. 

സന്താപത്തിനൊരു സന്തോഷം, ഉറക്കത്തിനൊരുണര്‍ച്ച, നിരാശക്കൊരു പ്രത്യാശ ഇങ്ങനെയാണ് മനസിലെ താളം. അങ്ങനെയാണ് മനുഷ്യനും അവന്റെ ആവാസവും നിലനില്‍ക്കുന്നത്. അതിനായി വെള്ളം, വായു, അഗ്‌നി, കാറ്റ് എന്നീ ചതുര്‍ഭൂതങ്ങളെ സ്രഷ്ടാവ് മനുഷ്യന് സുഖപ്രാപ്യമാക്കി. ഈ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ഇസ്‌ലാം സമ്മതിക്കുന്നില്ല.
ഉയര്‍ന്ന നൈതികബോധം ഖുര്‍ആന്‍ നിരന്തരം ഉണര്‍ത്തുന്നു.നീതിയുടെ സാര്‍വ്വജനീന പ്രതീകമായ ത്രാസും ഇരുമ്പ് കട്ടിയും അല്ലാഹുവിന്റെ വചനത്തിലും ഗൗരവത്തില്‍ ഇടംനേടി. നീതിയുക്തം നിലകൊള്ളുന്നവരെന്ന് സത്യവിശ്വാസികളെ വിശേഷിപ്പിച്ച അല്ലാഹുവിന്റെ ഒരുനാമം മുഖ്‌സ്വിത്വ് നീതിത്തമ്പുരാന്‍ എന്നാണ്. വിഷയങ്ങളില്‍ നിഷ്പക്ഷത വരുത്തി പപ്പാതി ആക്കുക എന്നതല്ല ഖിസ്ത്വ്. ജീവികളെ സൃഷ്ടിച്ചതിനുശേഷം അവക്കാവശ്യമായ ആവാസം ഒരുക്കുകയായിരുന്നില്ല. ഒരുക്കിത്തയാറാക്കപ്പെട്ട ഭുവനത്തിലേക്ക് ജീവികളെ പറഞ്ഞയക്കുകയായിരുന്നു, മനുഷ്യരെയടക്കം. പ്രാപഞ്ചികതയുടെ രാസസമവാക്യങ്ങളാണ് ഖുര്‍ആന്‍. അല്ലാഹുവിന്റെ നൈതികതയുടെ പൂര്‍ണതയുടെ ഉദാഹരണമാണത്.
പടച്ചവന്റെ ഗുണങ്ങള്‍ പടപ്പുകള്‍ സ്വഭാവമണിയണമെന്നതാണ് ആത്മീയതയുടെ കാതല്‍. ഒരുകാലില്‍ മാത്രം പാദരക്ഷയണിയുന്നത് നബി (സ) വിലക്കിയതാണ്. മറ്റേ കാലിനോടുള്ള അനീതിയാവും എന്നതാണ് കാരണം.വഹ്‌യ് കൊണ്ടുണ്ടായ ദീനിന്റെ നീതിസൗന്ദര്യം അവിടെ അനാവൃതമാകുന്നു.
വിശ്വാസത്തിലെ തീവ്രതയും ആചരണത്തിലെ മിതത്വവും ആണ് ആ സൗന്ദര്യം. മനസിന്റെ മിതസ്ഥായീഭാവം നഷ്ടപ്പെടുമ്പോള്‍ അവന്‍ നടേ പറഞ്ഞ താളം തെറ്റിക്കുന്നു. കെട്ടുറപ്പില്ലാതെ സ്ഖലിക്കുന്ന ഇസ്‌ലാമാണ് താളം തെറ്റി തീവ്രമോ മാര്‍ഗം തെറ്റി സന്യാസമോ ആവുന്നത്.
നിസ്‌കാരങ്ങള്‍ അഞ്ചുസമയത്ത് മാത്രമേ നിര്‍ബന്ധമുള്ളൂ. ആചാരണഭക്തി കൂടി ഒരാള്‍ ഏറെയാക്കിയാല്‍ ഫലം മതഭ്രഷ്ടാണ്. സാഷ്ടാംഗത്തില്‍ നൈമിഷികഭക്തി വഴിഞ്ഞൊഴുകി ഒരെണ്ണം കൂട്ടിയാല്‍ അനുഷ്ഠാനം നിര്‍വീര്യമായി. എവിടെയും എണ്ണം കൃത്യമാക്കിയത് അത്ര ചെയ്യാന്‍ മാത്രമല്ല, അതിലേറെ ചെയ്യാതിരിക്കാന്‍ കൂടിയാണ്. ഇതിലെ രണ്ടാമത്തെഭാഗം ശ്രദ്ധിച്ചാല്‍ മറ്റൊരുമതത്തിലുമില്ലാത്ത ഒരു ആരാധനാസൗന്ദര്യം കാണാം. എണ്ണത്തില്‍ മാത്രമല്ല, സമയത്തിലും കൃത്യതയുണ്ട്. റമദാന്‍ പിറ്റേന്ന് ഉപവാസം കഠിന നിഷിദ്ധമായത് പോലെ. സ്ഥലപരിമിതിയും തഥൈവ. സ്ത്രീക്ക് നിസ്‌കാരം കഅ്ബയുടെ ഉള്ളിലേതിനേക്കാള്‍ സ്വന്തം വീട്ടകം മേന്മയായത് പോലെ. നിങ്ങളെ മധ്യവര്‍ത്തിത സമൂഹമാക്കിയെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ഈ വചനം അവതീര്‍ണ്ണമാകുവാനുള്ള സാഹചര്യം പരിശോധിച്ചാല്‍ വെളിപാടിന്റെ മതത്തിന്റെ എടുപ്പും വെപ്പും എന്തിന്‍മേലാണെന്ന് മനസിലാവും. നബി (സ)യും അനുചരരും ഹജ്ജില്‍ ജംറയേറ് നിര്‍വഹിക്കുകയാണ്.
പിശാചിന്റെ പ്രതീകമായതിനാല്‍ ചിലര്‍ മിനായില്‍നിന്ന് വലിയ വലിയ ഉരുളന്‍ കല്ലുകള്‍ എടുത്തെറിയുന്നുണ്ട് (അതിന്റെ ഫലം ആ സ്തൂപം പൊളിയല്‍ മാത്രമാണെന്ന് ആവേശം മൂത്ത് അവര്‍ ഓര്‍ക്കുന്നില്ല). നബി (സ) കല്ലുപെറുക്കിക്കൊടുക്കാന്‍ പറഞ്ഞു. വലിയകല്ലുകള്‍ അവിടന്ന് സ്വീകരിച്ചില്ല. നീരസം മനസ്സിലാക്കിയ അബ്ദുല്ലാഹിബിന്‍ സലാം (റ) ചെറിയ ചെറിയ ഉരുളന്‍ കല്ലുകള്‍ പെറുക്കിവന്നു. അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് നബി(സ) പറഞ്ഞു, നന്നായിട്ടുണ്ട്. അതിനുശേഷം ' നിങ്ങള്‍ അതിര് കവിയരുത്' എന്നൊരു പ്രയോഗവും നടത്തി. മതം നിഷിദ്ധമാക്കിയത് ചെയ്യല്‍ എന്നതിന് പുതിയൊരര്‍ഥം വരികയായിരുന്നു അവിടെ. ആരാധനാധിക്യത്തിന്റെ ഭാഗമായി നിത്യോപവാസവും ബ്രഹ്മചര്യവും നടത്തുമെന്ന് പറഞ്ഞു വലുതായവരോട് രണ്ടും നിങ്ങള്‍ക്ക് മതം തന്ന ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു മതത്തെ സുന്ദരമാക്കി മുഹമ്മദ് നബി(സ).
മതത്തിന്റെ പേരിലുള്ള വൈകാരികത പുറത്തുനിന്നു അകത്തേക്ക് പോവേണ്ടതാണ്. അകത്തുനിന്നും പുറത്തേക്ക് വഴിയേണ്ടതല്ല. 'കോപിക്കുമ്പോള്‍ തണുത്ത ശുദ്ധജലത്തില്‍ അംഗസ്‌നാനം ചെയ്‌തോളൂ സഹോദരങ്ങളേ' എന്നാഹ്വാനം നടത്തിയ മുഹമ്മദ് നബി (സ്വ)യുടെ മതം സുന്ദരമാണ്, പച്ചവെള്ളത്തിന്റെ കുളിരും വെണ്മയുമാണ്.

(യൂറോപ്പിലും ആഫ്രിക്കയിലും ഇസ്‌ലാമിക് ഫിലോസഫിയും സൂഫിസവും പ്രചരിപ്പിച്ചു വരുന്ന പ്രമുഖ ചിന്തകനാണ്
ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago