ആദിവാസി ഭവന പദ്ധതി അട്ടിമറിക്കുന്നെന്ന്
കാട്ടിക്കുളം: കേന്ദ്ര സഹായത്തോടെ സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഭവന പദ്ധതി അട്ടിമറിക്കുന്നതായി ആക്ഷേപം.
ഊരുകൂട്ടം ചര്‍ച്ച ചെയ്ത് അംഗീകരിച്ച ഗൂണഭോക്തൃ പട്ടിക തിരുത്തി പഞ്ചായത്ത് ഭരണസമിതികള്‍ പദ്ധതി അട്ടിമറിക്കുന്നുവെന്നാണ് ആരോപണം.
പഞ്ചായത്ത് ഭരണസമിതികള്‍ ഊരുകൂട്ടം അറിയാതെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഒത്താശയോടെയും പട്ടിക വാങ്ങി ഇഷ്ടാനുസരണം പേരുകള്‍ ചേര്‍ക്കുകയും നീക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം. 1974 ലെ പട്ടികവര്‍ഗ നിയമം അനുസരിച്ച് ഊരുകൂട്ടം അംഗീകരിക്കുന്ന ഒരു പദ്ധതിയിലും തദ്ദേശസ്ഥാപനത്തിനു തിരിമറി നടത്താന്‍ അധികാരമില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
ഭവന പദ്ധതിയില്‍ ഒരു വീടിന്റെ നിര്‍മാണത്തിനു നാല് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ ഓരോ കോളനിയും കയറി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്നതാണ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടിക. കൂരകളിലും ജീര്‍ണാവസ്ഥയിലുള്ള വീടുകളിലും താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് പട്ടികയില്‍ മുന്‍ഗണന.
തിരുനെല്ലി പഞ്ചായത്തില്‍ 44 ഊരുകൂട്ടങ്ങളില്‍നിന്നായി 544 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. ഭവന നിര്‍മാണത്തിനുള്ള സഹായധനം നാല് ലക്ഷം രൂപയില്‍നിന്നു മൂന്നര ലക്ഷം രൂപയായി കുറയ്ക്കുന്നതിനും ചില പഞ്ചായത്ത് ഭരണസമിതികള്‍ നീക്കം നടത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."