പഞ്ചായത്ത് സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
അമ്പലവയല്‍: പഞ്ചായത്തിലെ മത്സ്യമാംസ മാര്‍ക്കറ്റിലെ അന്യായ വില വര്‍ധനവിനെതിരേയും അനധികൃത വില്പ്പനക്കെതിരേയും യൂത്ത് കോണ്‍ഗ്രസ് അമ്പലവയല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് അമ്പലവയലില്‍ മത്സ്യത്തിനും കോഴിയിറച്ചിക്കും വില കൂടുതലാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
എന്നാല്‍ വില നിയന്ത്രിക്കുന്നതിനോ വിലവിവരപട്ടിക പ്രദര്ശിപ്പിക്കാത്തതിനെതിരേയോ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ ഉപരോധിച്ചത്.
വില കുറയ്ക്കുന്നതിനും അനധികൃത കച്ചവടത്തിനെതിരേയും നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സിറിള്‍ ജോസ്, കെ സാജിത്ത്, സി ഷാഫി, യേശുദാസ് റ്റി.ജെ, നിഖില്‍ തോമസ്, മനോജ് കുമാര്‍,ഷെമീര്‍, പി.എസ് സുഭാഷ്, മാര്ട്ടിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."