വരുന്നൂ ഹിമയുഗം
വേനല്‍കാലത്ത് സൂര്യന്റെ ചൂടു കാരണം ഭൂമി ഉരുകുകയായിരുന്നു. ഇനി വരുന്ന കാലങ്ങളില്‍ ചൂടിന്റെ അളവ് ഇതിലും കൂടാന്‍ പോകുന്നു എന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ശാസ്ത്രജ്ഞര്‍ നമ്മള് പ്രതീക്ഷിക്കാത്ത പുതിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്.
സൂര്യന്റെ ചൂട് കുറഞ്ഞുവരുന്നതായാണ് പുതിയ കണ്ടുപിടുത്തം. ഹോ! ഈ ചൂടൊന്നു കുറഞ്ഞു കിട്ടുമല്ലോ എന്നോര്‍ത്ത് സന്തോഷിക്കാന്‍ വരട്ടെ. അധികം വൈകാതെ തന്നെ ഭൂമി ഹിമയുഗത്തിലേക്ക് മടങ്ങുവാന്‍ പോകുന്നെന്ന വാര്‍ത്തയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്.
സൂര്യനില്‍ ഉണ്ടാവുന്ന താപവ്യതിയാനങ്ങളെ കാലങ്ങളോളം നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്‍ ഈയൊരു നിഗമനത്തിലെത്തിയത്. സൂര്യനിലെ സണ്‍സ്പോട്ടുകള്‍ അപ്രത്യക്ഷമായത് സൂര്യനിലെ താപനില കുറയുന്നതിനുള്ള തെളിവുകളാണ്. സോളാര്‍ മിനിമം ഫെയ്സ് എന്നറിയപ്പെടുന്ന അവസ്ഥയിലേക്കാണ് സൂര്യനിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
പൂര്‍ണമായും ഹിമപാളികള്‍ കൊണ്ട് നിറയില്ലെങ്കിലും നദികളുടെ ഉപരിതലത്തില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്ന കുഞ്ഞു ഹിമയുഗമാണ് വരാനിരിക്കുന്നത് .സാധാരണ ഗതിയില്‍ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലുമാണ് ഹിമപാളികള്‍ ഉണ്ടാവാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."