സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തില്‍, സി.പി.ഐ സംഘടന രാപ്പകല്‍ സമരത്തില്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ സി.പി.ഐയുടെ അധ്യാപക സംഘടന സെക്രട്ടേറിയറ്റ് സമരത്തില്‍.
ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയനാണ് (എ.കെ.എസ്.ടി.യു) സര്‍ക്കാരിനെതിരേ രാപ്പകല്‍ സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രീ പ്രൈമറി മേഖലയെ അംഗീകരിച്ച് അധ്യാപകര്‍ക്കും ആയമാര്‍ക്കും അര്‍ഹതപ്പെട്ട വേതനം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.
ഇന്നലെ രാവിലെ തുടങ്ങിയ സമരം മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രാഥമിക പഠനങ്ങളില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രീ-പ്രൈമറി മേഖലയെ സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുവിദ്യാലയങ്ങളിലെ എല്ലാ പ്രീ-പ്രൈമറികളെയും അംഗീകരിച്ച് അധ്യാപകര്‍ക്കും ആയമാര്‍ക്കും ജീവിക്കാനുള്ള വേതനം നല്‍കുക, അധ്യാപക തസ്തികകള്‍ അംഗീകരിക്കുന്നതിന് അണ്‍ എക്കണോമിക് മാനദണ്ഡം എടുത്തുകളയുക, അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നയം നടപ്പാക്കുക, ഹയര്‍സെക്കന്‍ഡറി സ്ഥലം മാറ്റം നടപ്പാക്കുക, കലാകായിക പ്രവൃത്തി പരിചയ അധ്യാപക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ഒ.കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍,സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍, പള്ളിച്ചല്‍ വിജയന്‍ പ്രസംഗിച്ചു. ഇന്നു നടക്കുന്ന സമാപന മ്മേളനം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."